കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലം തുറന്നുപറഞ്ഞാല്‍ ന്യൂ ജനറേഷനാകുമോ?

Google Oneindia Malayalam News

കൊല്ലം: ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അശ്ലീല സംഭാഷണങ്ങളും കുത്തിത്തിരുകിയാല്‍ അത് ന്യൂ ജനറേഷന്‍ സിനിമ ആകുമോ? സമീപകാലത്ത് മലയാളത്തിലെ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ കാണുന്ന സാദാ കാണികള്‍ക്കുണ്ടാകുന്ന അതേ സംശയമാണ് നിയമ സഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കൊല്ലത്ത് പ്രകടിപ്പിച്ചത്. ന്യൂജനറേഷന്‍ സിനിമ എന്നനിലയില്‍ ആഘോഷിക്കുന്ന പല സിനിമകളും കുട്ടികളെ വഴിതെറ്റിക്കുന്നവയാണ് എന്നായിരുന്നു സ്പീക്കറുടെ അഭിപ്രായം.

ന്യൂ ജനറേഷന്‍ സിനിമകളുടെ വഴിത്തിരിവ് എന്ന് കൊട്ടിഘോഷിക്കപ്പെട്ട 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ പിന്‍ഭാഗം നോക്കി നായിക റിമ കല്ലിങ്കലിന്റെ അനിയത്തിയായ കഥാപാത്രം പറയുന്ന ഡയലോഗ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്ത്രീസ്വാതന്ത്രത്തിന്റെ അങ്ങേയറ്റം എന്ന് വിളിക്കപ്പെട്ട ആ പ്രയോഗം പോലെ തന്നെയായിരുന്നു ട്രവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ജയസൂര്യയുടെ പല ഡയലോഗുകളും.

tvm lodge

എന്നാല്‍ കുട്ടികളെയും കുടുംബത്തെയും കൂട്ടി ഇത്തരം സിനിമകള്‍ കാണാന്‍ പോകാന്‍ കൊള്ളില്ല എന്നതുതന്നെയാണ് മലയാളികളുടെ ഇപ്പോഴത്തെയും പോതുബോധം. ഇത്തരം സീനുകളും ഡയലോഗുകളും വരുമ്പോള്‍ കുട്ടികളുടെ കണ്ണും ചെവിയും പൊത്തിപ്പിടിക്കുന്നവരും കുറവല്ല. അനൂപ് മേനോന്‍ - ജയസൂര്യ കൂട്ടുകെട്ടിന്റെ മിക്കവാറും ചിത്രങ്ങളിലെല്ലാം ബോധപൂര്‍വ്വം കുത്തിക്കേറ്റിയ ഇത്തം പ്രയോഗങ്ങള്‍ കാണാം. സെന്‍സര്‍ ബോര്‍ഡിന് ഇതിലൊന്നും ചെയ്യാനില്ലേ എന്ന സംശയത്തിലാണ് കാണികള്‍.

ദ്വയാര്‍ഥ പ്രയോഗങ്ങളും മദ്യപാനം, പുകവലി, അനാശ്യാസ ബന്ധങ്ങള്‍ തുടങ്ങിയവയെ വാഴ്ത്തുന്ന രംഗങ്ങളുമാണ് ഇന്ന് സിനിമയില്‍ കൂടുതലായും കാണുന്നതെന്ന് ജവഹര്‍ ബാലഭവന്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യവേ സ്പീക്കര്‍ പറഞ്ഞു. പല പരസ്യചിത്രങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്തവയാണ്. ഇവര്‍ നല്‍കുന്ന സന്ദേശം എന്താണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട് - കാര്‍ത്തികേയന്‍ പറഞ്ഞു.

English summary
Speaker G Karthikeyan stated that new generation movies today spoiled our children,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X