കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ സഹോദരിമാരെ കുന്നിന്‍മുകളില്‍ പീഡിപ്പിച്ചു

Google Oneindia Malayalam News

Rape
പനാജി: പതിനേഴുകാരിയായ പെണ്‍കുട്ടിയെ കുന്നിന് മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ടൂറിസം ഹബ്ബായ ഗോവയിലാണ് സംഭവം. മാപുസ - ടീവിം റൂട്ടിലോടുന്ന ബസ് കണ്ടക്ടറായ മഹേന്ദ്രയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുന്നിന്‍മുകളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
25 കാരനായ ഇയാളെ മാപുസ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി 17 കാരിയുടെ സഹോദരിയെയും ഇയാള്‍ പീഡിപ്പിച്ചുവരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

വീടിനടുത്തെ അമ്പലത്തില്‍ നാടകം കാണാന്‍ കൂട്ടുകാരികളോടൊപ്പം പോയതായിരുന്നു പീഡനത്തിന് ഇരയായ പെണ്‍കുട്ടി. രാത്രി ഒമ്പതരയോടെ ഇവിടെയെത്തിയ മഹേന്ദ്ര, പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെട്ടു. വഴങ്ങാന്‍ സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു എന്ന് മാപുസ പോലീസ് അറിയിച്ചു.

കുന്നിന്‍മുകളിലെത്തിയ ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കുന്നിന്‍മുകളിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് ഇയാള്‍ തിരിച്ചുവരികയായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സംഭവം അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിക്കുകയും വീട്ടുകാരെ വിവരം അറിയിക്കുകയുമായിരുന്നു.

എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരി ഇയാളുമായി അടുപ്പത്തിലാണ് എന്ന് പോലീസിനോട് പറഞ്ഞു വിവാഹവാഗ്ദാനം നല്‍കി തന്നെയും കുന്നിന്‍മുകളില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി സഹോദരിയും പോലീസിനോട് പറഞ്ഞു. ബസ്സില്‍ യാത്ര ചെയ്യവേയാണ് കണ്ടക്ടറായ മഹേന്ദ്ര പെണ്‍കുട്ടികളുമായി പരിചയത്തിലാവുന്നത്.

English summary
17 year old girl and her sister allegedly raped by a bus conductor in nearby hillock in Goa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X