കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പര്‍ച്ചേസ് ചെയ്യാന്‍ കാര്‍ഡിന്റെ പിന്‍നമ്പര്‍ വേണം

Google Oneindia Malayalam News

Money Swiping
ചെന്നൈ: ഹോട്ടലിലോ ഷോപ്പിലെ അടുത്ത തവണ പോകുമ്പോള്‍ ശ്രദ്ധിക്കുക, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്തതിനുശേഷം നിങ്ങളോട് പാസ്‌വേര്‍ഡ് എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് മെഷിന്‍ നിങ്ങള്‍ക്കു മുന്നിലേക്ക് നീക്കിവെയ്ക്കാന്‍ സാധ്യതയുണ്ട്.

ഇത് പഴയ മെഷിനാണെന്ന് കരുതി വെയ്റ്ററോട് തര്‍ക്കിയ്ക്കാന്‍ വരട്ടെ. സുരക്ഷയുടെ ഭാഗമായി ജൂലായ് ഒന്നുമുതല്‍ ഉപഭോക്താക്കളോട് പിന്‍ നമ്പര്‍ ആവശ്യപ്പെടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു കഴിഞ്ഞു. നേരത്തെ ഡെബിറ്റ് കാര്‍ഡില്‍ പിന്‍നമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ക്രെഡിറ്റ് കാര്‍ഡിനും പുതിയ മോഡല്‍ ഡെബിറ്റു കാര്‍ഡിനും പിന്‍ നമ്പര്‍ നല്‍കേണ്ടിയിരുന്നില്ല.

തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് പിന്‍ വെരിഫിക്കേഷന്‍ നടത്താന്‍ കേന്ദ്രബാങ്ക് തീരുമാനിച്ചത്. വീണുകിട്ടിയതോ തട്ടിയെടുത്തതോ ആയ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇതുമൂലം സാധിക്കും.

രാജ്യത്തെ പല പ്രമുഖ ബാങ്കുകളിലെ എക്കൗണ്ടുകളില്‍ നിന്നും 30 കോടിയോളം രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തത്. റീട്ടെയില്‍ കേന്ദ്രങ്ങളിലെ മെഷിനുകളില്‍ നിന്നും ക്ലോണ്‍ കോപ്പിയെടുത്ത് വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്നത് തടയാനുള്ള സംവിധാനവും ബാങ്കുകള്‍ ഒരുക്കുന്നുണ്ട്. കാര്‍ഡ് ഒന്നിലേറെ സ്ഥലത്ത് യുക്തിരഹിതമായി ഉപയോഗിക്കുന്നുവെന്ന് വ്യക്തമായാല്‍ ആ നിമിഷം കാര്‍ഡ് ഉപയോഗശൂന്യമാക്കുകയെന്ന രീതിയാണ് ബാങ്കുകള്‍ സ്വീകരിയ്ക്കാന്‍ പോകുന്നത്.

English summary
The next time you offer your debit/credit card at a restaurant , don't be surprised if the waiter brings the payment device and asks you to punch in your secret number. F
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X