കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെനസ്വേലയില്‍ ഷാവേസിന് മദുറോ പിന്‍ഗാമി

Google Oneindia Malayalam News

maduro
കാരക്കാസ്: വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന് പിന്‍ഗാമിയായി മുന്‍ വൈസ് പ്രസിഡന്റായ നിക്കോളാസ് മദുറോ തിരഞ്ഞെടുക്കപ്പെട്ടു. 50.66 ശതമാനം വോട്ടുകളാണ് തിരഞ്ഞെടുപ്പില്‍ നിക്കോളാസ് മദുറോയ്ക്ക് ലഭിച്ചത്. എതിരാളിയായ കാപ്രിലെസിന് 49.07 ശതമാനം വോട്ടുകള്‍ കിട്ടി. ജനനായകനായ ഷാവേസ് ചികിത്സയിലായിരുന്ന കാലം മുതല്‍ വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡണ്ടായിരുന്നു നിക്കോളാസ് മദുറോ. തെരഞ്ഞെടുപ്പ് കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.

ഹ്യൂഗോ ഷൈവേസിന്റെ പിന്‍ഗാമി എന്ന് നേരത്തെ തന്നെ വിളിക്കപ്പെട്ടിരുന്ന നേതാവാണ് നിക്കോളാസ് മദുറോ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷം മാത്രമേ അദ്ദേഹത്തിന് നേടാന്‍ സാധിച്ചുള്ളൂ. 2000 ല്‍ ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മദുറോ 2006 ല്‍ വെനസ്വേലയുടെ വിദേശകാര്യ മന്ത്രി പദത്തിലെത്തി. ബസ് ഡ്രൈവറായിരുന്നു മുന്‍പ് മദുറോ. ട്രേഡ് യൂണിയനുകളിലൂടെ രാഷ്ട്രീയത്തിലെത്തിയ മദുറോ ഷാവേസിന്റെ പ്രിയപ്പെട്ട അനുയായികളില്‍ ഒരാളാണ്.

മിറാന്‍ഡ ഗവര്‍ണറായിരുന്ന ഹെന്റിക് കാപ്രിലെസിനെയാണ് മദുറോ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. വന്‍ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ആ പ്രതീക്ഷ നിലനിര്‍ത്താനായില്ല. നേരിയ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത് എന്നത് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. മാത്രമല്ല തെരഞ്ഞെടുപ്പ് വിജയം ജനാധിപത്യ രീതിയിലല്ല എന്ന് പ്രതിപക്ഷം ആരോപണവുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ഷാവേസിന്റഎ മരണത്തെ തുടര്‍ന്നുള്ള ജനവികാരം പൂര്‍ണമായും മുതലെടുക്കാന്‍ മദുറോയ്ക്ക് കഴിഞ്ഞില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. അഭിപ്രായ സര്‍വ്വേകള്‍ പ്രകാരം കനത്ത ഭൂരിപക്ഷമാണ് മദുറോയ്ക്ക് ലഭിക്കേണ്ടിയിരുന്നത്. എന്നാലും ഷാവേസിന്റെ നയങ്ങളോടും ഭരണപ്രതിബദ്ധതയോടും നീതിപുലര്‍ത്താന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് 51 കാരനായ നിക്കോളാസ് മദുറോ.

English summary
Nicolas Maduro won Venezuela president election with 51 % of votes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X