കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ നാവികര്‍ യൂണിഫോം ധരിയ്ക്കുന്നതെന്തിന്?

  • By Meera Balan
Google Oneindia Malayalam News

Italian Marines
റോം: സുപ്രീം കോടതിയിലെ വിചാരണ വേളകളില്‍ ഇറ്റാലിയന്‍ നാവികര്‍ മിലിട്ടറി യൂണിഫോം ധരിയ്ക്കണമെന്ന് ഇറ്റാലിയിലെ നിയമ വിദഗദ്ന്‍ പറയുന്നു.

യൂണിഫോം ധരിക്കേണ്ടതിന്റെ പ്രധാന ആവശ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് പ്രതികള്‍ ഇറ്റലിയിലെ പട്ടാളക്കാരാണെന്നും ഇറ്റാലിയന്‍ ഭരണകൂടത്തിന്റെ ഭാഗമാണെന്ന് സൂചിപ്പിക്കുന്നതിനും വേണ്ടിയാണെന്നും നതാലിനോ റൊന്‍സിറ്റി അഭിപ്രായപ്പെട്ടു. റോം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രശ്നങ്ങളേയും നിയമങ്ങളേയും കുറിച്ച് പഠിപ്പിക്കുന്ന സ്ഥാപനത്തിലെ അധ്യാപകനാണ് ഇദ്ദേഹം

നാവികര്‍ക്ക് ശിക്ഷ വിധിയ്ക്കാന്‍ ഇന്ത്യക്ക് അവകാശമില്ലെന്നതാണ് ഇറ്റലിയുടെ അഭിപ്രായം.മസ്‌സിമിലോനോ ലത്തോറെ, സാല്‍വത്തോറെ ഗിരോണ്‍ എന്നിവരെ 2012 ഫെബ്രുവരി മാസത്തില്‍ കേരള തീരത്ത് വച്ച് മത്സ്യെത്തൊഴിലാളികളെ വെടിവെച്ച് കൊന്നതിനാണ് അറസ്റ്റ് ചെയതത്.

അറസ്റ്റിനെത്തുടര്‍ന്ന് ജയിലിലായിരുന് നാവികര്‍ ജാമ്യമെടുത്ത് നാട്ടില്‍ പോയതിനുശേഷം പിന്നീട് മടങ്ങിവരാതിരുന്നത് ഇന്ത്യയില്‍ പ്രതിഷേധത്തിനിടയാക്കി. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന‍റിന്‍റെ ശത്തമായ ഇടപെടലിനെത്തുടര്‍ന്ന് ഇറ്റലി നാവികരെ തിരിച്ച് അയച്ചു.ഇതേത്തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഗിയ്‌ലിയോ തെര്‍സി രാജി വച്ചു.

നാവികരുമായി ബന്ധപ്പെട്ട കടല്‍ക്കൊല കേസിന്റെ വാദത്തിനായി ദില്ലിയില്‍ പ്രത്യേക കോടതി ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടുണ്ട്.നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലൈന്നും ഇറ്റലിയോട് ഇന്ത്യ വ്യക്തമാക്കി.

English summary
The two Italian Marines facing trial in India for the killing of two Indian fishermen should wear their naval uniforms when they appear before the Supreme Court hearing, an Italian legal expert said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X