കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെറാറി ഓടിച്ച കുട്ടികളേത്? പൊലീസ് കുഴങ്ങുന്നു

  • By Lakshmi
Google Oneindia Malayalam News

Ferrari
തൃശൂര്‍: ശോഭ സിറ്റിയ്ക്കുള്ളില്‍ ഫെറാറി ഓടിച്ച കുട്ടികള്‍ക്കായി തൃശൂര്‍ പൊലീസ് അന്വേഷണം നടത്തുന്നു. തൃശൂര്‍ പൊലീസ് കമ്മീഷണര്‍ പി പ്രകാശാണ് കുട്ടികളുടെയും മറ്റുള്ളവരുടെയും ജീവന് ഭീഷമിയായേയ്ക്കാമായിരുന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ശോഭ സിറ്റിയില്‍ ഫെറാറി ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ യു ട്യൂബ് വീഡിയോയെ അടിസ്ഥാനമാക്കി വന്ന മാധ്യമ റിപ്പോര്‍ട്ടിന്മേലാണ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുളില്‍ 1000000 ആളുകളാണ് യുട്യൂബില്‍ ഈ വീഡിയോ കണ്ടത്.

ഏതാനും നാള്‍ മുമ്പ് മാത്രമാണ് ഈ സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. സ്വകാര്യ റോഡില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ സൂപ്പര്‍കാറുകള്‍ ഓടിയ്ക്കുന്ന്ത അവര്‍ക്കെന്ന പോലെതന്നെ മറ്റ് യാത്രക്കാര്‍ക്കും അപകടമുണ്ടാക്കിയേയ്ക്കാവുന്ന കാര്യമാണ്. ഇത്തരത്തില്‍ സ്വകാര്യ റോഡുകളില്‍ കുട്ടികള്‍ സൂപ്പര്‍കാറുകള്‍ ഓടിയ്ക്കുന്നുണ്ടെന്ന വിവരം മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു പക്ഷേ ആരാണെന്നകാര്യം കണ്ടെത്താന്‍ കഴിഞ്ഞില്ല.

ചണ്ഡിഗഡില്‍ രജിസ്റ്റര്‍ ചെയ്ത CH04K8545 എന്ന നമ്പറിലുള്ള ഫെറാറിയാണ് കുട്ടികള്‍ ഓടിച്ചത്. എന്നാല്‍ ഈ വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് തൃശൂര്‍ ആര്‍ടിഒ സികെ അശോകന്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ വര്‍ഷം യുട്യൂബില്‍ വന്ന മറ്റൊരു വീഡിയോയില്‍ കുട്ടികള്‍ ഓടിച്ചതായി കണ്ട റേഞ്ച് റോവറിന്റെ ഉടമസ്ഥനെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് നിസാം എന്ന പേരിലാണേ്രത KL 8 AY 777 എന്ന നമ്പറിലുള്ള റേഞ്ച് റോവര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്നത്തെ വീഡിയോയില്‍ കണ്ട കുട്ടികള്‍ക്ക് ഇപ്പോഴത്തെ ഫെറാറി ഓടിയ്ക്കുന്ന കുട്ടികളുമായി രൂപസാദൃശ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Thrissur City Police Commissioner P. Prakash has ordered an inquiry, seeking identification of the minor children who drove a massive Ferrari inside Sobha City.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X