കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫിനെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ അറസ്റ്റ് ചെയ്തു. 2007ല്‍ ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കിയ കേസില്‍ ജാമ്യം നീട്ടിതരില്ലെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ നിന്നും നാടകീയമായി മുങ്ങിയ മുഷാറഫിനെ വസതിയില്‍ വെച്ചാണ് പാകിസ്താന്‍ പോലിസ് അറസ്റ്റ് ചെയ്തത്.

പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടിയാണ് നാലു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം മുഷാറഫ് രാജ്യത്ത് തിരിച്ചെത്തിയത്. മെയ് 11ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മുഷാറഫിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് വരണാധികാരികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാലു മണ്ഡലങ്ങളില്‍ പത്രിക നല്‍കിയിരുന്നെങ്കിലും നാലു തള്ളി പോയിരുന്നു.

Musharraf

മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും മുഷാറഫ് പ്രതിയാണ്. രാജ്യത്ത് ഒട്ടേറെ കേസുകള്‍ വേട്ടയാടാന്‍ തുടങ്ങിയപ്പോഴാണ് മുഷാറഫ് ലണ്ടനിലും ദുബായിലുമായി രഹസ്യം ജീവിതം തിരഞ്ഞെടുത്തത്. ഒട്ടുമിക്ക കേസുകളിലും താല്‍ക്കാലിക ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ മാര്‍ച്ച് 24നാണ് രാജ്യത്തെ തിരിച്ചെത്തിയത്.

ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സുപ്രിം കോടതിയില്‍ ഹരജി നല്‍കുമെന്ന് മുഷാറഫിന്റെ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
Former Pakistan President Pervez Musharraf has been arrested by the police in Islamabad,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X