കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം നിയമ വിദ്യാര്‍ത്ഥികളും ടിവി 5ഉം തമ്മില്‍

  • By Meera Balan
Google Oneindia Malayalam News

ഹൈദരാബാദ്: ഹൈദരാബാദില്‍ സ്വകാര്യ ടി വി ചാനല്‍ പ്രവര്‍ത്തകരും ലോ കോളെജ് വിദ്യാര്‍ത്ഥികളും തമ്മില്‍ നില നില്‍ക്കുന്ന തര്‍ക്കം പൊലീസിന് തലവേദനയാകുന്നു. 2013 ഏപ്രില്‍ 12 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലോ കോളെജ് വിദ്യാര്‍ത്ഥികള്‍ രാത്രിയില്‍ സമീപത്തെ പബ്ബില്‍ നിന്ന് പുറത്തിറങ്ങി വീട്ടിലേയ്ക്ക് പോകുന്നതിനിടയിലാണ് ചാനല്‍ പ്രവര്‍ത്തകരുടെ കണ്ണില്‍ പെട്ടത്.

രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ മദ്യപാനം നിരോധിച്ചിരിയ്ക്കുന്ന സമയത്ത് അത് ചെയ്തെന്നും റോഡില്‍ മോശമായ വസ്ത്രം ധരിച്ചു കൂത്താടിയെന്നും ചോദ്യം ചെയ്തപ്പോള്‍ തങ്ങളോട് അപമര്യാദയായി പെരുമാറി എന്നും കാട്ടി TV5 ചാനലും മറ്റ് പ്രമുഖ ചാനലുകളും പിററേന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ വാര്‍ത്ത നല്‍കി.

ഇതേത്തുടര്‍ന്നാണ് ചാനലുകള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങളും പബ്ബിലെ ജീവനക്കാരും ചേര്‍ന്ന് ചാനല്‍ പ്രവര്‍ത്തകരെ ആക്രമിക്കാനും ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമുളള വാദം തെറ്റാണെന്നും, ചാനലുകാര്‍ തങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തുകയാണ് ചെയ്‌തെതന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങളുടെ നേരെ സദാചാര പൊലീസ് ചമയയുകയാണ് അവര്‍ ചെയ്തതെന്നും നാസ്ലര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തങ്ങളുടെ സ്വകാര്യതയെ ചാനല്‍ സംപ്രേക്ഷണം ചെയ്തുവെന്ന് ആരോപിച്ച് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേര്ഡ്‌സ് അതോറിറ്റിക്ക് (എന്‍ ബി എസ് എ)വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി. ജൂബിലി ഹില്‍ സ്റ്റേഷനില്‍ 2013 ഏപ്രില്‍ 19 വെള്ളിയാഴ്ച ചാനല് അധികൃതര്‍ ആക്രമിച്ചെന്ന് കാട്ടി വിദ്യാര്‍ത്ഥികളും, തിരിച്ചറിയാവുന്ന രണ്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചാനലും പരാതി നല്‍കി.ഇവര്‍ ചാനലില്‍ അതിക്രമിച്ചു കടന്നു എന്ന് കാട്ടിയാണ് പരാതി നല്‍കിയിരുക്കുന്നത്.

സംഭവത്തെക്കുറിച്ച് പ്രാചി എന്ന വിദ്യാര്‍ത്ഥി പറയുന്നതിങ്ങനെ' എന്‍ ബി എസ് എ യ്ക്ക് നല്കിയുടെ പരാതിയുടെ കോപ്പി ചാനലിനു നല്‍കാനാണ് ഞങ്ങള്‍ എ്ത്തിയത്, എന്നാല്‍ കോപ്പി വാങ്ങി രസീത് നല്‍കാതിരുന്നപ്പോള്‍ ഞങ്ങള്‍ കോപ്പി കൈമാറുന്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു. ഉടന്‍ തന്നെ ചാനലുകാര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു'

എന്നാല്‍ ചാനല്‍ ഓഫീസില്‍ വിദ്യാര്ഥികള്‍ അതിക്രമിച്ച് കടക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനാല്‍ അവരെ ജീവനക്കാര്‍ പുറത്താക്കിയെന്നാണ് ചാനല്‍ എഡിറ്റര്‍ ബ്രഹ്മാന്ദ റെഡ്ഡി പറയുന്നത്. ഐപിസി 324, 354 എന്നീ വകുപ്പുകള്‍ പ്രകാരം ചാനലിനെതിരെ വിദ്യാര്‍ത്ഥികളും 447, 507 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചാനലും പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇരുവര്‍ക്കെതിരെയും പൊലീസ് കെസെടുത്തിട്ടുണ്ട്.

English summary
A chance encounter between NALSAR law students and news TV channels is escalating into a big confrontation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X