കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം വാങ്ങുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്

  • By Meera Balan
Google Oneindia Malayalam News

ECI
ദില്ലി: ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ ഗതിയെ തന്നെ മാറ്റിയേക്കാവുന്ന ഒരു തീരുമാനം നടപ്പിലാക്കപ്പെടുത്തതിനെക്കുറിച്ചുളള ആലോചനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ഷന്‍ നിശ്ചയിച്ചാല്‍ സ്ഥാനാര്‍തഥികളില്‍ നിന്ന് വോട്ട് നല്‍കാനായി പണവും പാരിതോഷികവും സ്വീകരിയ്ക്കുന്ന വോട്ടര്‍മാരെ ശിക്ഷിക്കണമെന്നതാണ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തണെമന്നും കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

ഈ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ പണം നല്‍കുന്ന ആളിനും സ്വീകരിയ്ക്കുന്ന ആളിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 പേരെ കൈക്കൂലി സ്വീകരിച്ചതിന് ഇലക്ഷന്‍ കമ്മീഷന്‍ അറസ്റ്റ് ചെയ്തിരുന്നു.

സ്ഥാനാര്‍ഥികളും മറ്റുള്ളവരം ചേര്‍ന്ന് സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളെ പണം നല്‍കി സ്വാധീനിച്ച് വോട്ട് നേടാറുണ്ട്. ഉത്തര്‍പ്രദ്ശ്,ബീഹാര്‍ എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി കാശ് നല്‍കി വോട്ട് വാങ്ങാറുണ്ട്.

തമിഴ്‌നാട്ടില്‍ ഡി എം കെ യും എ ഡി എം കെയും ഇത്തരത്തില്‍ പണവും പാരിതോഷികങ്ങളും നല്‍കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

കര്‍ണാടകയില്‍ അറസ്‌റിലായവര്‍ക്കെതിരെ തല്‍ക്കാലം നിയമ നടപടികള്‍ സ്വീകരിക്കില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ഇത്തരത്തില്‍ പണം കൈപ്പറ്റുന്നത് തെറ്റാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ജനങ്ങളാണ് പലയിടത്തും ഉള്ളത്. പണം വാങ്ങുന്നത് തെറ്റാണ് എന്ന സന്ദേശം ആദ്യം ജനങ്ങളിലേക്ക് എത്തിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

നിലവിലുളള നിയമപ്രകാരം സ്ഥാനാര്‍ത്ഥികളില്‍ നിന്ന് പണം സ്വീകരിയ്ക്കുന്നവര്‍ക്ക് ജാമ്യം ലഭിയ്ക്കും.എന്നാല്‍ ഈ നിയമം ഭേദഗതി ചെയത് ജാമ്യമില്ലാവകുപ്പ് ആക്കിമാറ്റണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം.2014 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് ഈ നിയമം പ്രാവര്‍ത്തികമാകണമെന്നും കമ്മീഷന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

English summary
Electoral politics in India has a new dimension – arrest of voters for accepting bribe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X