Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി പീഡനം;പ്രതിഷേധം ശക്തം,കൂട്ടുപ്രതി പിടിയില്‍

delhi rape
ദില്ലി: ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റുചെയ്തു. നേരത്തെ അറസ്റ്റിലായ മനോജ് കുമാറിന്റെ സുഹൃത്താണ് ഇയാള്‍. ബിഹാറിലെ ദര്‍ബാംഗ് ജില്ലയില്‍ നിന്നാണ് പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ തന്റെ സുഹൃത്തായ പ്രദീപ് കുമാറും കൂടെയുണ്ടായിരുന്നതായി ഞായറാഴ്ച മനോജ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ദില്ലിയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബത്തിന് രണ്ടായിരം രൂപ നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാനായിരുന്നു പോലീസിന്റെ ശ്രമം. ദില്ലി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള സെവന്‍ റെയ്‌സ് കോഴ്‌സ് റോഡിലും ഇന്ത്യാ ഗേറ്റിലും ദ്രുതകര്‍മസേനയെ വിന്യസിച്ചു. ഞായറാഴ്ച ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വസതിക്ക് സുരക്ഷ ശക്തമാക്കി. ഇന്ന് പാര്‍ലിമെന്റിന്റെ ഇരു സഭകളിലും സുശീല്‍ കുമാര്‍ ഷിന്‍ഡെ ദില്ലി പീഡനത്തെ സബന്ധിച്ച പ്രസ്താവന നടത്തും. പ്രതിപക്ഷ പാര്‍ട്ടികളും സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്.

അതേസമയം ദില്ലി പോലീസിന്റെ വീഴ്ചയെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരും രംഗത്തു വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ദില്ലി പോലീസ് പണം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതും സംഭവത്തെിനെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടിയെ പിടിച്ചുതള്ളിയതും വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+