കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാന്ധിക്കെതിരെ ക്രിമിനല്‍ കേസ്‍

  • By Meera Balan
Google Oneindia Malayalam News

Sonia Gandhi
ഹൈദരാബാദ്:സോണിയാ ഗാന്ധിക്കെതിരെ ഹൈദരാബാദ് കോടതിയില്‍ ക്രിമിനല്‍ കേസ് ഉള്‍പ്പടെ രണ്ട് കേസുകള്‍ . തെലുങ്കാനയിലെ ജനങ്ങളെ വഞ്ചിച്ചു, ഇരട്ട പൗരത്വം ഉപയോഗിക്കുന്നു എന്നിവയാണ് സോണിയാ ഗാന്ധിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. കുഷൈഗുഡ പൊലീസിനോടാണ് സോണിയയ്‌ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്താന്‍ കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്.,

2013 ജനവരി 29 ന് ബി ജെ പി നേതാവ് സതീഷ് അഗര്‍ വാള്‍ ആണ് സോണിയാ ഗാന്ധിക്കെതിരെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോടതി മുമ്പാകെ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

2004 ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലുങ്കാനയിലെത്തിയ സോണിയ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വോട്ട് നല്‍കിയാല്‍ തെലുങ്കാന സംസ്ഥാനം രൂപികരിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കി. സോണിയയുടെ ഈ പ്രസ്താവന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അജണ്ഡയില്‍ ഉണ്ടായിരുന്നതാണ്. പ്രസംഗം മൊഴിമാറ്റം നടത്തി ജനങ്ങളില്‍ എത്തിച്ചത് കോണ്‍ഗ്രസ് നേതാവായ രാജമുന്‍ട്രി യു അരുണ്‍കുമാര്‍ ആണ്.

എന്നാല്‍ തുടര്‍ച്ചയായ രണ്ട് ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നെങ്കിലും തെലുങ്കാന സംസ്ഥാനം രൂപീകരിച്ച് നല്‍കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല തെലുങ്കാന സംസ്ഥാനരൂപീകപരണം ആവശ്യപ്പെട്ട് ആയിരക്കണക്കിന് നിരപരാധികളാണ് ആത്മഹത്യചെയ്തതെന്നും പരാതിയില്‍ പറയുന്നു.

സോണിയാഗാന്ധി ഇരട്ട പൗരത്വം (ഇന്ത്യന്‍-ഇറ്റലി) കൈവശം വയ്ക്കുന്നു എന്നതാണ് സ്വകാര്യ അന്യായത്തില്‍ പറയുന്ന മറ്റൊരു പരാതി.രണ്ടപേരുകളില്‍ അന്റോണിയ മൈനോ എന്ന ഇറ്റാലിയന്‍ പൗരത്വവും സോണിയാഗാന്ധി എന്ന പേരിലുളള ഇന്ത്യന്‍ പൗരത്വവും ഒരേ സമയം അനുഭവിയ്ക്കുന്നത് നിയമലംഘനമാണെന്നും പരാതിയില്‍ പറയുന്നു

English summary
A local court has directed the Kushaiguda police to register a criminal case against Congress president Sonia Gandhi for allegedly cheating people of the Telangana region and "having dual citizenship" on different names.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X