കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത സുരക്ഷയില്‍ മോഡി നാളെ കേരളത്തില്‍

Google Oneindia Malayalam News

narendramodi
കൊച്ചി: രാഷ്ട്രീയ വിവാദങ്ങള്‍ തുടരുന്നതിനിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നാളെ കേരളത്തിലെത്തും. ശിവഗിരി ധര്‍മമീമാംസ പരിഷത്ത് കനകജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോഡി കേരളത്തിലെത്തുന്നത്. ശിവഗിരി മഠത്തിന്റെ ചടങ്ങില്‍ നരേന്ദ്രമോഡിയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഇടത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു.

കനത്ത സുരക്ഷയിലായിരിക്കും മോഡിയുടെ കേരള സന്ദര്‍ശനം. മോഡിയുടെ സന്ദര്‍ശനം സംബന്ധിച്ച വിവാദം ശക്തമായ സാഹചര്യത്തില്‍ കനത്ത സുരക്ഷ ഒരുക്കിയതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.

നേരത്തെ നരേന്ദ്രമോഡിയെ ശിവഗിരി മഠത്തിന്റെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശിവഗിരിയെ ഹിന്ദുമഠമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു. മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നിരുന്നു. മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ സംബന്ധിക്കാന്‍ താല്‍പര്യമില്ലെന്ന് വി എസ് അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മോഡിയുടെ സന്ദര്‍ശനവുമായി ഇടതുപക്ഷ നേതാക്കള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ വെറും രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന നിലപാടാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശിവഗിരി മഠത്തിന്റെ കാര്യം സന്യാസികള്‍ തീരുമാനിക്കുമെന്നും അതില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ടെന്നും അദ്ദേഹം ഇന്നലെ പിണറായി വിജയന് മറുപടിയായി പറഞ്ഞിരുന്നു.

English summary
Gujarat Chief Minister Narendra Modi to inaugurate Golden Jubilee meeting at Shivgiri Math Tomorrow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X