എന്‍എസ്എസിന്റെ കളി മുരളിയെ മന്ത്രിയാക്കാന്‍?

ദുഷ്‌പേരുമൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ഗണേഷിനെ തിരിച്ച് മന്ത്രിസഭയിലെത്തിയ്ക്കുകയെന്ന പരീക്ഷണത്തിന് കോണ്‍ഗ്രസ് മുതിരില്ലെന്നകാര്യം ഏതാണ്ട് ഉറപ്പാണ്. കേരള കോണ്‍ഗ്രസ് ബിയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും ഇക്കാര്യത്തില്‍ യോജിപ്പുമില്ല. അപ്പോള്‍ മറ്റൊരാളെ മന്ത്രിസ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിയ്ക്കാന്‍ കോണ്‍ഗ്രസിന് എന്‍എസ്എസിനോട് ആവശ്യപ്പെടേണ്ടിവരും. ആ അവസരത്തില്‍ മുരളിയുടെ പേര് പറയുകയെന്ന തന്ത്രമാണ് എന്‍എസ്എസിന്റേതെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോള്‍ത്തന്നെ എന്‍എസ്എസും കോണ്‍ഗ്രസും അകല്‍ച്ചയിലാണ്. ഇത് കൂട്ടാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിയ്ക്കുമെന്നകാര്യവും ഉറപ്പാണ്. മുരളിയെ മന്ത്രിയാക്കുന്നതിനോട് വെള്ളാപ്പള്ളി നടേശനും അനുകൂലമനോഭാവമാണത്രേ. ഗണേഷിന് വേണ്ടി വാദിച്ച് മുരളിയ്ക്ക് വേണ്ടി വഴിയൊരുക്കുകയെന്ന തന്ത്രമാണ് എന്‍എസ്എസ് പയറ്റുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


Click it and Unblock the Notifications