ജയിലില്‍ മര്‍ദ്ദനം; സരബ്ജിത് സിങ് ഗുരുതരാവസ്ഥയില്‍

പരുക്കേറ്റതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സരബ്ജിത് സിങ് ഇപ്പോള്‍ വെന്റിലേറ്ററിലാണ്. കോട് ലക്പത് ജയിലില്‍ സരബ്ജിത് കഴിഞ്ഞിരുന്ന സെല്ലില്‍ നിന്നു മറ്റൊന്നിലേക്ക് അദ്ദേഹത്തെ മാറ്റുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
ആദ്യം ജയിലിലെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവസ്ഥ വഷളായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജിന്ന ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ചു പാക്ക് അധികൃതര്‍ വിവരമൊന്നും നല്‍കിയിട്ടില്ലെന്നു പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജയില്‍ ജീവനക്കാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. സരബ്ജിതിന് സഹായമെത്തിക്കാന്‍ ഇന്ത്യന്‍ എംബസി രണ്ടുപേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സരബ്ജിത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിവരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രണീത് കുമാര്‍ അറിയിച്ചു. സരബ്ജിത്തിനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണു സരബ്ജിത്തിനു വധശിക്ഷ വിധിച്ചത്. 22 വര്‍ഷമായി സരബ്ജിത് പാക് തടവറയിലാണ്.
നാലായിരം പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കോട് ലക്പത് ജയിലില്‍ 17,000 പേരെയാണു പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ തടവുകാരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ചാരവൃത്തി ആരോപിച്ചു പാക്കിസ്ഥാന്‍ തടവിലാക്കിയ ഇന്ത്യക്കാരന്‍ ചമേല്‍ സിങ് ഇവിടെ ഭീകര മര്‍ദനത്തെ തുടര്‍ന്നു കഴിഞ്ഞ ജനുവരിയില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications