കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയുടെ ഫെറാരി ഡ്രൈവ്; പിതാവിനെതിരെ കേസ്

  • By Lakshmi
Google Oneindia Malayalam News
Ferrari

തൃശൂര്‍: ഒന്‍പതുകാരനായ കുട്ടി റോഡില്‍ ഫെറാരി കാര്‍ ഓടിച്ചതുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂരിലെ പുഴക്കല്‍ ശോഭ സിറ്റിയിലെ ഫഌറ്റില്‍ താമസിക്കുന്ന മുറ്റിച്ചൂര്‍ അടയ്ക്കാംപറമ്പില്‍ നിഷാം(36) എന്നയാള്‍ക്കെതിരെയാണ് തൃശൂര്‍ സൈബര്‍ സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം പേരാമംഗലം പൊലീസ് കേസെടുത്തത്.

ഫഌറ്റ് സമുച്ഛയത്തിന് സമീപമുള്ള റോഡിലൂടെയാണ് മണിക്കൂറില്‍ 360 കിലോമീറ്റര്‍ വരെ വേഗതയിലോടാന്‍ ശേഷിയുള്ള ഫെറാരി സ്‌പോര്‍ട്‌സ് കാര്‍ ഒന്‍പതുകാരന്‍ ഓടിച്ചത്. കുട്ടി കാറോടിയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പിതാവ് അത് യുട്യൂബില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഹിറ്റായ ഈ വീഡിയോ പിന്നീട് സൈബര്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും അന്വേഷണം തുടങ്ങുകയുമായിരുന്നു.

സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് കുട്ടിയുടെ ജന്മദിനസമ്മാനമായിട്ടാണ് താന്‍ കാറോടിക്കാന്‍ അവസരം നല്‍കിയതെന്ന് യുട്യൂബിലൂടെതന്നെ പിതാവ് വ്യക്തമാക്കിയിരുന്നു. സി.എച്ച്. 04 കെ 8595 എന്ന നമ്പറിലുള്ള കാര്‍ ഒന്‍പതുകാരന്‍ ഓടിയ്ക്കുമ്പോള്‍ മുന്‍സീറ്റില്‍ ആറുവയസ്സുള്ള മറ്റൊരുകുട്ടിയുമുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകന് വാഹനം ഓടിക്കാന്‍ കൊടുത്തതിനും അതുവഴി മകന്റേയും മറ്റൊരു കുട്ടിയുടേയും ജീവന്‍ അപകടത്തിലാക്കാന്‍ സാധ്യതയുള്ള കുറ്റകരമായ വീഴ്ച വരുത്തിയതിനും സംഭവം വീഡിയോയില്‍ പകര്‍ത്തി യു ട്യൂബില്‍ കൊടുത്ത് ലോകമെമ്പാടുമുള്ള ധാരാളം പേര്‍ക്ക് തെറ്റായ സന്ദേശം നല്‍കാന്‍ ഇടവരുത്തിയതിനുമാണ് നിഷാമിനെതിരേ കേസെടുത്തത്.

ഇയാള്‍ക്കെതിരേ ജുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവും കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യയിലും വിദേശത്തും ബിസിനസ് നടത്തുന്നയാളാണു നിഷാം.

എറണാകുളത്താണ് ഫെറാരി ഇപ്പോഴുള്ളത്, പേരാമംഗലം പോലീസ് വൈകാതെ ഇത് കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വാഹനവും രജിസ്‌ട്രേഷന്‍ വിവരങ്ങളും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. പോലീസ് സ്‌റ്റേഷനില്‍നിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് നിഷാമിനെതിരായ കേസെടുത്തിരിക്കുന്നത്.

English summary
A case has been registered against the father of a nine year old boy in Kerala who was seen driving a Ferrari in a YouTube video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X