കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എന്‍ഡിപിയും എന്‍എസ്എസും എന്തിനാണ് ?

Google Oneindia Malayalam News

sndp-nss
തൃശ്ശൂര്‍: എന്‍ എസ് എസും എസ് എന്‍ ഡിപിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. സമുദായം പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇരുകക്ഷികളും ശ്രമിക്കുന്നതെന്നാണ് വി എസിന്റെ അഭിപ്രായം. ചേരിതിരുവുണ്ടാക്കി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും ശ്രമം വിലപ്പോവില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും പിന്തുണച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് വി എസ് ഉത്തരം പറയാന്‍ തയ്യാറായില്ല.

അതേസമയം എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാഷ്ട്രീയനേതാക്കളില്‍ നിന്നും ഉണ്ടാകുന്നത്. ഇവരുടെ പ്രസ്താവന നിലവാരമില്ലാത്തതാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കേരളത്തിലെ സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനേ ഇത്തരം പ്രസ്താവനകള്‍ ഉപതകരിക്കൂ. കേരളത്തിലെ സര്‍ക്കാര്‍ സാമുദായിക അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ഇ ടി പറഞ്ഞു.

പ്രസ്താവനയ്‌ക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും രംഗത്തുവന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയും വിചാരിച്ചാല്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റവും കൊണ്ടുവരാന്‍ കഴിയില്ല എന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല തയ്യാറായില്ല. സാമുദായിക നേതാക്കന്മാരുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയാറില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നായിരുന്നു എന്‍ എസ് എസ് സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിയും ന്യായവും കിട്ടുന്നില്ലെന്നും കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റുള്ളവര്‍ക്ക് യാതൊരു വിലയുമില്ലെന്നും ഇരുവരും കുറ്റപ്പെടുത്തി.

English summary
Opposition Leader VS Achuthanandan accused that SNDP and NSS trying to divide Kerala people on caste basis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X