കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ ആക്രമണം; സരബ്ജിത് കോമയില്‍

Google Oneindia Malayalam News

Sarabjit Singh
ലാഹോര്‍: എന്താണ് സരബ്ജിത് സിംഗിന് സംഭവിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സരബ്ജിത് സിംഗിനെ സഹ തടവുകാര്‍ ആക്രമിച്ച് കോമയിലാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനിരയായ സരബ്ജിത് സിംഗ് അബോധാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ദുരൂഹതയുണ്ടെന്നും നേരത്തെയും തനിക്കെതിരെ ആക്രമണമുണ്ടായതായി സിംഗ് പറഞ്ഞിട്ടുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെ പ്രതികാരമായാണോ ഇന്ത്യക്കാരനായ സരബ്ജിത് സിംഗിനെ പാകിസ്ഥാനില്‍ പീഡിപ്പിക്കുന്നത്. 1990 ല്‍ പഞ്ചാബ് പ്രവിശ്യയിലെ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സരബ്ജിത്തിനെ അറസ്റ്റ് ചെയ്തത്. വധശിക്ഷ വിധിക്കപ്പെട്ട സരബ്ജിത്തിന്റെ ദയാഹര്‍ജി കോടതിയും പാക് പ്രസിഡണ്ടും തള്ളിയിരുന്നു.

എന്നാല്‍ ജയിലില്‍ താന്‍ ക്രൂരപീഡനത്തിന് ഇരയാകുന്നതായി സരബ്ജിത് സിംഗ് നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു എന്നാണ് അവര്‍ പറയുന്നത്. അതിനിടയിലാണ് അബോധാവസ്ഥയില്‍ വരെ ആകത്തക്കവണ്ണമുള്ള ഈ ആക്രമണം. സഹ തടവുകാരുടെ ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സരബ്ജിത് സിംഗിനെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജിന്നാ ആശുപത്രിയില്‍ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചത്.

സരബ്ജിത് സിംഗിന്റെ തലയ്ക്കാണ് കൂടുതല്‍ ക്ഷതമേറ്റിട്ടുള്ളത്. ആയുധങ്ങള്‍ ഉപയോഗിച്ച് രണ്ടുപേരാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. മറ്റൊരു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സരബ്ജിത്ത് തടവില്‍ കഴിയുകയായിരുന്ന ലക്ക്പത് ജയിലില്‍ 17000 തടവുപുള്ളികളുണ്ട്. എന്നാല്‍ അത്രയും പേര്‍ക്കുള്ള സൗകര്യം ഇവിടില്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

English summary
Sarabjit Singh who was attacked by two prisoners in a Pakistan jail is in coma.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X