മൂല്യനിര്‍ണയം തെറ്റിച്ചാല്‍ സാറന്മാര്‍ക്കും പണി

പടിപടിയായാണ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്. ഒരു ഉത്തരക്കടലാസില്‍ പിഴവു വരുത്തുന്ന അദ്ധ്യാപകരില്‍ നിന്ന് 2,500 രൂപ പിഴ ഈടാക്കും. രണ്ട് ഉത്തരക്കടലാസുകളില്‍ പിഴവു വരത്തുന്നവരില്‍ നിന്നും 2,500 രൂപ പിഴവ ഈടാക്കുന്നതിനു പുറമെ പരീക്ഷാ ജോലികളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. രണ്ടിലേറെ ഉത്തരക്കടലാസുകളില്‍ പിഴവു വരിത്തിയാല്‍ ആ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം തടയും.
പുതിയ നിയമം നിലവില്‍ വന്നതിനു ശേഷം ഏഴ് അദ്ധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പുനര്‍ മൂല്ല്യ നിര്‍ണയം നടത്തേണ്ട പേപ്പര്‍ മൂല്ല്യ നിര്‍ണയം നടത്താതെ അതു നടത്തി എന്ന് സാക്ഷ്യപ്പെടുത്തിയ പെരിങ്ങമ്മല ഇക്ബാല്‍ കോളേജിലെ ഡോ.എം. ഷാഹുല്‍ ഹമീദിനെതിരെ 2,500 രൂപ പിഴയും ഒരു വര്‍ഷത്തേക്ക് പരീക്ഷാ ജോലികളില്‍ നിന്ന് വിലക്കുകയും ചെയ്തു. ലാമ്പു പരീക്ഷകളില്‍ പോലും പിഴവു വരുത്തുന്ന മൂല്ല്യ നിര്‍ണയത്തില്‍ 25 മുതല്‍ 35 വരെ മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് പല വിദ്യാര്‍ത്ഥികളും ജയിക്കുന്നത്.
എക്‌സാമിനറായ അദ്ധ്യാപകര്‍ നോക്കിയ പേപ്പര്‍ വ്യവസ്ഥ പ്രകാരം ചീഫ് എക്‌സാമിനര്‍ വീണ്ടും മുല്ല്യ നിര്‍ണയം നടത്തി റീചെക്ക് എന്നെഴുതിയ ഉത്തരക്കടലാസുകളില്‍ പോലും വലിയ വ്യത്യാസം വന്നു. ഈ അവസ്ഥയില്‍ മുല്ല്യ നിര്‍ണയം വെറുമൊരു കാട്ടികൂട്ടല്‍ മാത്രമാണെന്ന് തെളിയിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു.












Click it and Unblock the Notifications