കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളമരം കരീമിനെതിരേ വിജിലന്‍സ് അന്വേഷണം

Google Oneindia Malayalam News

Elamaram Kareem
തിരുവനന്തപുരം: മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ശുപാര്‍ശ. ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷനുവേണ്ടി 2006ല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും കെട്ടിടനിര്‍മാണത്തിലുമായി 24 കോടിരൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണിത്.

അന്വേഷണത്തിന് ധനകാര്യവകുപ്പിലെ അഡീഷണല്‍ സെക്രട്ടറി ഇ സോമസുന്ദരമാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. ഉദുമയിലെയും കോമളപുരത്തെയും പിണറായിലെയും സ്പിന്നിങ് മില്ലുകള്‍ക്കുവേണ്ടി ഉപകരണങ്ങള്‍ വാങ്ങിയതില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ധനകാര്യവകുപ്പിലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കോര്‍പ്പറേഷന്‍ എംഡിഎം ഗണേഷിനെ സംസ്‌പെന്റ് ചെയ്യാനും ശുപാര്‍ശയുണ്ട്.

സ്പിന്നിങ് മില്ലുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്ന ടെണ്ടറുകളില്‍ തന്നെയാണ് കൃത്രിമം നടന്നിട്ടുള്ളതെന്ന റിപ്പോര്‍ട്ടിലുണ്ട്. 14 കോടി 10 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുമൂലം പൊതുഖജനാവിനുണ്ടായത്. മന്ത്രിയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. വഴിവിട്ട കെട്ടിടനിര്‍മാണത്തിലൂടെ 9.50 കോടി രൂപയാണ് കോണ്‍ട്രാക്ടര്‍ വെട്ടിച്ചിരിക്കുന്നത്.

കോഴിക്കോട് കേന്ദ്രീകരിച്ച് ഒരു സാധാരണ തൊഴിലാളി പ്രവര്‍ത്തകനായി പൊതുജീവിതം ആരംഭിച്ച എളമരം കരീം സിപിഎമ്മിലെ 'അധികാരരാഷ്ട്രീയത്തിന്റെ' പ്രതീകമായി മാറുകയായിരുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും സ്വീകാര്യനാകുന്ന അവസ്ഥയിലേക്ക് വരെ കരീം ഉയര്‍ന്നു. കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ മന്ത്രിമാരില്‍ ഒരാളാണ് കരീമെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

English summary
Additional chief secretary V Somasundaram recommended a vigilance probe against many including former industries minister Elamaram Kareem in connection with the corruption in Textile Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X