കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എസ്എല്‍സി: വിജയശതമാനം ഉയരുന്ന വഴികള്‍

  • By Aswathi
Google Oneindia Malayalam News

sslc
തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി എസ് എസ് എല്‍ സി വിജയ ശതമാനം പടിപടിയായി മുകളിലേക്ക് വരുന്നതിനെ അതിശയത്തോടെയും അഭിമാനത്തോടെയുമാണ് മലയാളികള്‍ നോക്കി കാണുന്നത്. 2002 വരെ 60 ശതമാനം വരെ മാത്രം വിജയ ശതമാനമുണ്ടായിരുന്ന എസ് എസ് എല്‍ സി പരീക്ഷാഫലം ഇപ്പോള്‍ വന്നു നില്‍ക്കുന്നത് 94.17 ശതമാനത്തിലാണ്. എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ ഓരോ കൊല്ലവും വിജയശതമാനം കുത്തനെ ഉയരുന്നത്?

വര്‍ഷം കൂടുന്തോറും ശതമാനം കൂടുന്നതിന്റെ സൂത്രവാക്യം ഒരു ചാനല്‍ നടത്തിയ സര്‍വേയിലാണ് പുറത്തു വന്നത്. എഴുത്ത് പരീക്ഷയില്‍ അഞ്ച് മാര്‍ക്ക് ഉറപ്പു വരുത്തിയാല്‍ മാത്രം മതി ഒരു വിദ്യാര്‍ത്ഥി ജയിക്കാന്‍. ചോദ്യം ഉത്തരക്കടലാസില്‍ തെറ്റു കൂടാതെ എഴുതുകയാണെങ്കില്‍ ഈ മാര്‍ക്ക് കൊടുക്കണമെന്ന് അദ്ധ്യാപകര്‍ക്ക് നിര്‍ദേശവും കിട്ടിയിട്ടുണ്ടെന്നാണ് ചാനലിന്റെ വെളിപ്പെടുത്തല്‍.

മുപ്പതു ശതമാനം മാര്‍ക്ക് മാത്രം മതി ഒരു വിദ്യാര്‍ത്ഥി ജയിക്കാന്‍. അതായത് അമ്പതില്‍ പതിനഞ്ച് മാര്‍ക്ക്. ഇതില്‍ പത്തു മാര്‍ക്ക് തുടര്‍ മൂല്യനിര്‍ണയം വഴി പഠിക്കുന്ന സ്‌കൂളില്‍ നിന്നു തന്നെ ലഭിക്കും. അസൈന്‍മെന്റും പ്രോജക്ടും സെമിനാറുകളും പരിഗണിച്ച് നല്‍കേണ്ട തുടര്‍ മൂല്യനിര്‍ണയ മാര്‍ക്ക് മിക്ക സ്‌കൂളുകളും അതേപടി നല്‍കുകയാണ് പതിവ് എന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളുടെ കഴിവല്ല, തങ്ങളുടെ സ്‌കൂളിന് നൂറ് ശതമാനം വിജയം മാത്രം മതി എന്നാഗ്രഹിക്കുന്ന അദ്ധ്യാപകരാണ് ഇതിന് പിന്നില്‍. ഇവര്‍ ഈ അഞ്ചുമാര്‍ക്കിന്റെ രഹസ്യം കൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നുവെങ്കില്‍ കേരളത്തില്‍ ഈ വര്‍ഷം മുതല്‍ നൂറു ശതമാനം വിജയം കൊയ്യാമായിരുന്നല്ലോ എന്നാണ് ദോഷൈകദൃക്കുകളുടെ അഭിപ്രായം.

English summary
TV channel revealed that pass mark for SSLC exam is only 5 out of 50. Report came amid SSLC winning percentage increasing year by year in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X