കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ രാഷ്ട്രീയക്കാരുടെ ചട്ടുകമാകരുത്:സുപ്രീംകോടതി

Google Oneindia Malayalam News

CBI
ദില്ലി: കല്‍ക്കരിപ്പാട കുംഭകോണക്കേസില്‍ സര്‍ക്കാറിനെതിരേ രൂക്ഷവിമര്‍ശവുമായി സുപ്രിം കോടതി. സിബിഐ എന്നത് ഒരു സ്വതന്ത്ര ഏജന്‍സിയാണെന്നും രാഷ്ട്രീയ യജന്മാരുടെ പിടിയില്‍ നിന്നും ഇതിനെ മോചിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

രാജ്യത്തെ പരമോന്നത കോടതിയില്‍ സമര്‍പ്പിക്കേണ്ട അന്വേഷണ രേഖ സര്‍ക്കാറിലെ ഉത്തരവാദപ്പെട്ടവര്‍ പരിശോധിച്ചുവെന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്ന കാര്യമാണ്. ഈ റിപ്പോര്‍ട്ട് കണ്ടിരുന്നുവെന്ന കാര്യം സര്‍ക്കാര്‍ ബോധപൂര്‍വം കോടതിയില്‍ നിന്നു മറച്ചുവെച്ചു. കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളില്‍ വീഴ്ചവന്നിട്ടുണ്ടെന്ന് സിബിഐ കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. ഈ സത്യവാങ് മൂലത്തിലാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ കണ്ടിരുന്നുവെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയത്.

സിബിഐ ഡയറക്ടര്‍ രഞ്ജിത് സിങ് സമര്‍പ്പിച്ച രണ്ടു പേജുള്ള സത്യവാങ് മൂലത്തില്‍ നിയമമന്ത്രി അശ്വനി കുമാറും പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കല്‍ക്കരി മന്ത്രാലയവും അന്വേഷണ റിപ്പോര്‍ട്ട് കാണുകയും അതില്‍ തങ്ങള്‍ക്കെതിരായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സിബിഐയെ സ്വതന്ത്ര്യ അന്വേഷണ ഏജന്‍സിയാക്കി മാറ്റേണ്ട കാര്യങ്ങള്‍ക്കാണ് ആദ്യം ഊന്നല്‍ നല്‍കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

English summary
"very disturbing" the CBI affidavit on sharing its report with the law minister and others, Says Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X