കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ ലിറ്ററിന് 2 രൂപ കുറയും?

  • By Meera Balan
Google Oneindia Malayalam News

Petrol Price Drop
ദില്ലി: രാജ്യത്ത് മെയ് ഒന്നുമുതല്‍ പെട്രോളിന്റെ വില കുറയുമെന്ന് സൂചന. ഒരു ലിറ്റര്‍ പെട്രോളിന് രണ്ടു രൂപയെങ്കിലും കുറയാന്‍ സാധ്യതയുണ്ട്. വിലകുറയ്ക്കുന്ന കാര്യത്തില്‍ എണ്ണക്കമ്പനികള്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയിട്ടുണ്ട്.

2013 ഏപ്രില്‍ 15 പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ കുറച്ചിരുന്നു. ഇന്ത്യയില്‍ ഏപ്രില്‍ മാസത്തില്‍ തന്നെ മൂന്ന് തവണ പെട്രോള്‍ വില കുറച്ചിരുന്നു. മാസത്തിന്റെ ആരംഭത്തില്‍ ലിറ്ററിന് 85 പൈസ കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതിനാല്‍ ഇന്ത്യയിലും പെട്രോള്‍ വില ഉടന്‍കുറയുമെന്ന് പ്രതീക്ഷിക്കാം.

രാജ്യത്ത് പെട്രോള്‍ വില നിശ്ചയിക്കുന്നതിനുളള അധികാരം കുത്തകകള്‍ കൈയടക്കിയതോടെ അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിരുന്നാലും ഇന്ത്യയില്‍ ആനുപാതികമായ മാറ്റം ദൃശ്യമായിരുന്നില്ല.

English summary
Oil companies may slash petrol prices by up to Rs 2 per litre from May 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X