കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈകാതെ നമുക്കും സിഎന്‍ജി കിട്ടും

Google Oneindia Malayalam News

CNG
പെട്രോനെറ്റ് എല്‍എന്‍ ജി എന്ന കന്പനിയുടെ കൊച്ചി ടെര്‍മിനല്‍ ജൂലൈയില്‍ ആരംഭിയ്ക്കും. വൈകാതെ തന്നെ ഈ ടെര്‍മിനലില്‍ നിന്ന് കന്പ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വാഹനങ്ങളുടെ ഉപയോഗത്തിനായി ലഭ്യമാക്കും. കമ്പനിയുടെ ഫിനാന്‍സ് ഡയറക്ടര്‍ ആര്‍ കെ ഗാര്‍ഗ് ആണ് ഇത് വ്യക്തമാക്കിയത്.

തുടക്കത്തില്‍ പ്രധാനപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമായിരിയ്ക്കും ഈ ടെര്‍മിനലില്‍ നിന്ന് വാതകം കിട്ടുക. വൈകാതെ രണ്ട് പൈപ്പ് ലൈനുകള്‍ കൂടി ഉപയോഗയോഗ്യമാവും. അതിന് ശേഷം കൂടുതല്‍ ഉപയോക്താക്കള്‍ക്ക് വാതകം ലഭ്യമാക്കാനാവും.

നാല്പത് ലക്ഷം ടണ്‍ വാതകം ശേഖരിയ്ക്കാനുള്ള സവിധാനമാണ് കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി, വളം നിര്‍മ്മാണ കന്പനികള്‍ക്കായിരിയ്ക്കും ആദ്യം വാതകം നല്‍കുക. ടാങ്കറില്‍ മറ്റ് സ്ഥലങ്ങളില്‍ വാതകം എത്തിയ്ക്കാനുള്ള സംവിധാനവും തയാറാക്കുന്നുണ്ട്. ഇത് പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേരളത്തില്‍ എമ്പാടും കന്പ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ലഭ്യമാവും. ഈ സൗകര്യം ലഭ്യമായി കഴിഞ്ഞാല്‍ കേരളത്തില്‍ ഉള്ളവര്‍ക്കും സി എന്‍ ജി വാഹനങ്ങള്‍ വാങ്ങാനാവും. ഇപ്പോള്‍ മാരുതി പോലുള്ള കമ്പനികള്‍ സി എന്‍ ജി യില്‍ ഓടുന്ന വാഹനങ്ങള്‍ ഇറക്കുന്നെങ്കിലും ഇന്ധനം ലഭ്യമല്ലാത്തതുകൊണ്ട് കേരളത്തിലുള്ളവര്‍ക്ക് വാങ്ങാനാവുന്നില്ല.

ഒരു ലിറ്റര്‍ സിഎന്‍ജിയ്ക്ക് 2013 ഏപ്രിലിലെ വില 40 രൂപയാണ്. പെട്രോളിന് 65 രൂപയും ഡീസലിന് 48 രൂപയുമാണ് ഏകദേശ വില. മാത്രമല്ല ഏറ്റവും പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് സിഎന്‍ജി.

English summary
Petronet LNG is banking high on its upcoming terminal in Kochi which is likely to be commissioned by July, Said RK. Garg, director-finance at Petronet LNG. The company is also keen to supply LNG through road tankers to consumers.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X