കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനില്‍ തോക്കുധാരി 4 പേരെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

ഝഗ് മാഗ്‌സി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ തോക്ക് ധാരിയായ അജ്ഞാതന്‍ നാല് പേരെ വെടിവെച്ച് കൊന്നു. 2013 ഏപ്രില്‍ 30 നാണ് സംഭവം. പ്രവിശ്യയില്‍ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയോയും അദ്ദേഹത്തിന്റെ മൂന്ന് അംഗരക്ഷകരെയുമാണ് തോക്ക് ധാരി കൊലപ്പെടുത്തിയത്.

ഝല്‍ മഗ്‌സി പ്രവിശ്യയിലാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ പൊലീസിന്റെ സംശയം തെഹരിക് -ഇ- താലിബാനോ അല്ലെങ്കില്‍ പാക്കിസ്ഥാനിലെ ചില കലാപകാരികളോ ആയിരിക്കുമെന്നാണ്.

മെയ് 11 നാണ് പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.രണ്ടാഴ്ചകളായ രാജ്യത്ത് നടന്ന അക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു.

പാക്കിസ്ഥാനിലെ നാഷണല്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ 342 അംഗങ്ങളാണ് മത്സരിക്കുന്നത്. ഫെബ്രുവരി 2008 ലാണ് പാക്കിസ്ഥാനില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്2001 മുതല്‍ രാജ്യത്ത് നടന്ന ആക്രമണങ്ങളില്‍ മരിച്ചത് 35,000 ത്തോളം ആളുകളാണ്‌

English summary
Gunmen in Pakistan's Balochistan Province have shot and killed a candidate running in the country’s upcoming elections and three of his bodyguards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X