Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെ കൊലപ്പെടുത്തി

നാഗ്പൂര്‍: ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവാവ് അവരെ കഴുത്തറുത്ത് കൊന്നു . ഭാര്യക്ക് തന്റെ സഹോദരനുമായി അവിതബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് യുവാവ് അവരുടെ കഴുത്ത് അറുത്ത് കൊന്നത്. നാഗ്പൂര്ർ സ്വദേശി സന്തോഷ് സോംകുവാര്‍(36) ആണ് ഭാര്യയായ പൂനത്തിനെ കൊലപ്പെടുത്തിയത്. സന്തോഷ് നാഗ്പൂരിലെ ടാകസി ‍‍ഡ്രൈവറാണ്. 2013 മെയ് 3നാണ് സംഭവം നടക്കുന്നത്

ഇയാളും ഭാര്യും തമ്മില്‍ നിത്യവും വഴക്കായിരുന്നു. പൂനത്തിനെ സന്തോഷ് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന് ഇവരുടെ മക്കള്‍ സാക്ഷിയായിരുന്നു. സംഭവം നടക്കുന്ന ദിവസവും ഇയാള്‍ പൂനത്തെ ഉപദ്രവിച്ചിരുന്നു. അതിനുശേഷം മൂര്‍ച്ചയുളള കത്തി ഉപയോഗിച്ച് കഴുത്ത് മുറിയ്ക്കുകയായിരുന്നു.

തുടര്ർന്ന് അയല്‍പക്കത്തെ വീട്ടില്‍ പോയി താന്‍ ഒരുയാത്ര പോവുകയാണെന്നും കുറേ നാളുകള്‍ കഴിഞ്ഞ് മാത്രമേ തിരികെ എത്തുള്ളൂ എന്ന് പറഞ്ഞു. എന്നാല്‍ സന്തോഷിനോട് എങ്ങും പോകരുതെന്ന് വീട്ടുകാര്‍ ഉപദേശിച്ചു.

ഇതിനെത്തുടര്‍ന്ന് വീണ്ടും തിരികെ വീട്ടിലെത്തിയ സന്തോഷ് ടിവിയുടെ ശബ്ദം കൂട്ടുകയും അതിനുശേഷം ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍ മകന്‍ കരയാന്‍ തുടങ്ങിയതോടെ സന്തോഷ് ആ ശ്രമം ഉപേക്ഷിക്കുകയും അയല്‍ വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സന്തോഷ് തന്നെ പരുക്കേറ്റ ആറുവയസ്സുകാരനായ മയോയെ ആശുപ്രിയില്‍ എത്തിച്ചു.കുട്ടിയുടെ നില ഗുരുതരമാണ്.സന്തോഷും പൂനവും തമ്മില്‍ എന്നും പ്രശ്‌നങ്ങളായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.പൂനത്തെ മാതാവ് തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിച്ചങ്കിലും അവര്‍ ക്ഷണം നിരസിക്കുകയായിരുന്നു.

സന്തോഷിനെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+