കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി; ബന്‍സാല്‍ രാജിവെക്കണമെന്ന് ബിജെപി

Google Oneindia Malayalam News

bansal
ദില്ലി: മരുമകന്‍ കൈക്കൂലി വാങ്ങിയ കേസില്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ബി ജെ പി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് കൈക്കൂലി വാങ്ങിയതിന് കേന്ദ്ര റെയില്‍ മന്ത്രിയുടെ മരുമകനായ വിജയ് സിംഗ്ലയെ പോലീസ് പിടികൂടിയത്. റെയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ് കുമാറില്‍ നിന്നും 90 ലക്ഷം രൂപയാണ് സിംഗ്ല കൈക്കൂലി ആവശ്യപ്പെട്ടത്.

മഹേഷ് കുമാറിനെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാക്കുന്നതിന് വേണ്ടിയാണ് ഈ തുക റെയില്‍ മന്ത്രിയുടെ മരുമകനായ വിജയ് സിംഗ്ല കൈപ്പറ്റിയത്. 10 കോടി രൂപയായിരുന്നേ്രത സിംഗ്ല ഇതിനായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇടനിലക്കാര്‍ ഇടപെട്ട് തുക രണ്ട് കോടിയാക്കി കുറയ്ക്കുകയായിരുന്നു.

എന്നാല്‍ മരുമകന്റെ ഇടപാടുകളില്‍ തനിക്ക് പങ്കില്ലെന്നും അഴിമതിയുമായി ബന്ധമില്ലെന്നുമാണ് റെയില്‍ മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ പ്രതികരിച്ചത്. വിവാദത്തെ തുടര്‍ന്ന് ബന്‍സാലിനോട് കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മരുമകനുമായി താന്‍ ഒരു തരത്തിലുള്ള പണമിടപാടുകളും നടത്തിയിട്ടില്ല എന്നും ബന്‍സാല്‍ വിശദീകരണത്തില്‍ പറഞ്ഞു.

ഔദ്യോഗികമായി യാതൊരു ക്രമക്കേടുകളും താന്‍ നടത്തിയിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന സി ബി ഐയുടെ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും ബന്‍സാല്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മരുമകന് കൊടുക്കാനാണ് തുക കൊണ്ടുപോകുന്നതെന്ന മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ് റെയില്‍വേ ബോര്‍ഡ് അംഗമായ മഹേഷ് കുമാര്‍.

English summary
Railway Minister Pawan Kumar Bansal claim that he has no relation with nephew Vijay Singla,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X