കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതിന്‍ ഗഢ്ക്കരി അഴിമതി നടത്തി?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മുന്‍ ബി ജെ പി പ്രസിഡന്റ് നിതിന്‍ ഗഢ്ക്കരിക്ക് ബന്ധമുണ്ട് എന്ന പറയപ്പെടുന്ന പൂര്‍ത്തി ഗ്രൂപ്പ് എന്ന സ്ഥാപനം കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. ബിസിനസുമായി ബന്ധപ്പെട്ട പണമിടപാടുകളില്‍ കന്പനി ഏഴ് കോടി രൂപ വെട്ടിച്ചടാതായാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ നികുതി അടയ്ക്കണമെന്ന് കാട്ടി ഒരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കന്പനി പറയുന്നു. മാത്രമല്ല കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നിതിന്‍ ഗഢ്ക്കരിക്ക് സ്ഥാപനവുമായി യാതൊരു ബന്ധമില്ലെന്നും കന്പനി ഉടമകള്‍ വ്യകത്മാക്കി.

ഏഴ് കോടി രൂപ പൂര്‍ത്തി ഗ്രൂപ്പ് ആദായ നികുതി വകുപ്പിലേക്ക് അടയ്ക്കാന്‍ നോട്ടീസ് അയച്ചു എന്നുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോള്‍ മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും കന്പനിക്ക് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ഇത് വരേയും ലഭിച്ചിട്ടില്ലെന്നും പൂര്‍ത്തി ഗ്രൂപ്പിന്റെ പി ആര്‍ നിതിന്‍ കുല്‍ക്കര്‍ണി പറഞ്ഞു.

പൂര്‍ത്തി ഗ്രൂപ്പിലേക്ക് നടത്തിയ നിക്ഷേപങ്ങളിലും ഇവര്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി വാങ്ങിയ വസ്തുവകകളുടെ സാമ്പത്തിക ഇടപാടുകളിലുമാണ് നികുതി വെട്ടിപ്പ് നടന്നതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. പൂര്‍ത്തി ഗ്രൂപ്പുമായി ബന്ധമുള്ളതും മറ്റുമായ എട്ടോളം സ്ഥലങ്ങള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു.

English summary
The Income Tax department has detected alleged tax evasion to the tune of Rs 7 crore in the business transactions of Purti group of companies related to former BJP President Nitin Gadkari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X