കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സക്കീര്‍ ഹുസൈനിന്റെ തബല മോഷണം പോയി

  • By Aswathi
Google Oneindia Malayalam News

ZAKIR HUSSAIN
ദില്ലി: പ്രശസ്ത തബലവിദ്വാന്‍ സക്കീര്‍ ഹുസൈനിന്റെ തബല പാരീസിലേക്കുള്ള യാത്രയില്‍ മോഷണം പോയി. സക്കീര്‍ ഹുസൈന്‍ ഗുരുവും പിതാവുമായ ഉസ്താദ് അല്ല രേഖ ഉപയോഗിച്ചിരുന്നതാണ് തബല. പിതാവിന്റെ ഓര്‍മ്മയായി സുക്ഷിച്ചിരുന്ന അമൂല്ല്യ നിധിയായിരുന്നെന്നും അത് നഷ്ടപ്പെട്ടതില്‍ താന്‍ അതിയായ ദു:ഖിതനാണെന്നും ഹുസൈന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

തുര്‍ക്കിയിലെ ഇസ്താംബുളില്‍ ലോക ജാസ് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സക്കീര്‍ ഹുസൈന്‍. ശനിയാഴിച്ച പാരീസിലേക്കുള്ള മടക്കയാത്രയിലാണ് തബല മോഷണം പോയ വിവരം ഹുസൈന്‍ തിരിച്ചറിയുന്നത്. തബല നഷ്ടപ്പെട്ട ദു:ഖത്തില്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു, 'ഇന്നെനിക്ക് ദു:ഖ ദിനം, ആ തബല എന്റെ പിതാവിന്റെതാണ്'.

ഏഴാം വയസ്സില്‍ ഹുസൈന് പിതാവ് ഉസ്താദ് അല്ല രേഖ ഗുരുസ്ഥാനീയനായി. പിന്നീടങ്ങോട്ട് സംഗീതം മാത്രമായിരുന്നു ലോകം. സമകാലികരായ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയ്ക്കും രവിശങ്കറിനുമൊപ്പം സംഗീതത്തിന് പുതിയ മാനങ്ങള്‍ രചിച്ചു. ഇന്തോ അമേരിക്കന്‍ അവാര്‍ഡ്, സീറ്റിലിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്, 1988 ല്‍ പത്മശ്രീ തുടങ്ങിയവ ഹുസൈന് ലഭിച്ച ബഹുമതികളാണ്.

കൂടാതെ 1991 ല്‍ സംഗീത നാടക അക്കാദമീ അവാര്‍ഡിനര്‍ഹനാവുമ്പോള്‍ ഈ അവാര്‍ഡ് കരസ്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സക്കീര്‍ ഹുസൈന്‍.

English summary
famous musician zakir hussain lost his valuable musical instrument tabla. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X