ലൈംഗികാതിക്രമം ഡെപ്യൂട്ടിസ്പീക്കര്‍ അറസ്റ്റില്‍
ലണ്ടന്‍: ബ്രിട്ടനിലെ ലോവര്‍ ഹൗസ് ഡെപ്യൂട്ടി സ്പീക്കര്‍ മാരില്‍ ഒരാളും ഡേവിഡ് കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ അംഗവും എം പിയുമായ നൈജല്‍ ഇവാന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് യുവാക്കള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്തത്.ബ്രിട്ടനിലെ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
നൈജലിനെ 2013 മെയ് 4നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ലാങ്‌ഷെറിലെ റിബ്ബണ്‍വാലിയില്‍ നിന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.ജൂണ്‍ 19 വരെ പ്രതിയെ ജാമ്യത്തില്‍ വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇദ്ദേഹം താമസിച്ചിരുന്ന പെന്‍ഡല്‍ടണ്‍ ഗ്രാമത്തില്‍ 20 വയസ്സുളള രണ്ട യുവാക്കളെ പീഡിപ്പിച്ചതായാണ് വിവരം. നാല് വര്‍ഷങ്ങള്‍ക്കിയയിലാണ് നൈജല്‍ പീഡിപ്പിച്ചതായി ആരോപിക്കുന്നത്. ഈ കാലയളവില്‍ അതായത് ജൂലൈ 2009 മുതല്‍ മാര്‍ച്ച് 2013 വരെ ഇദ്ദേഹം പെന്‍ഡല്ഡടണില്‍ താമസിച്ചിരുന്നതായി പൊലീസ് പറയുന്നു
തങ്ങളുടെ ജനസമ്മതനായ എം പി ഇത്തരമൊരു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കടുത്ത നാണക്കേട് ഉണ്ടാക്കുന്നു എന്ന് പല നേതാക്കളും പ്രതികരിച്ചു












Click it and Unblock the Notifications