കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംവിആറിനെ സന്ദര്‍ശിച്ചത് തെറ്റെന്ന് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

dyfi
കണ്ണൂര്‍: പാര്‍ട്ടിക്കും പിണറായി വിജയനും ചിലപ്പോള്‍ എം വി രാഘവനോട് പൊറുക്കാന്‍ കഴിഞ്ഞേക്കും, എന്നാല്‍ ഡി വൈ എഫ് ഐക്ക് അതുകഴിയില്ല. എം വി ആറിനോട് പൊറുക്കാനും രക്തസാക്ഷികളെ വഞ്ചിക്കാനും കഴിയില്ലെന്ന് ഡി വൈ എഫ് ഐയുടെ ജില്ലാ സമ്മേളനത്തിലാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്. എം വി രാഘവനെ കാണാനായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീട്ടില്‍ പോയതിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

അസുഖം ബാധിച്ച ഒരാളെ സന്ദര്‍ശിക്കുന്നതില്‍ അസ്വഭാവികമായി ഒന്നുമില്ല എന്നായിരുന്നു ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ സംഘടനാ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി പറയും എന്നാണ് ഡി വൈ എഫ് ഐയുടെ സംശയം. എം വി ആറിനെ കാണാനുള്ള പിണറായിയുടെ പോക്ക് ഒഴിവാക്കാവുന്നതായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളുടെ മരണത്തിന് കാരണക്കാരനായ എം വി ആറിനോടടുക്കുന്നത് രക്തസാക്ഷികളെ വഞ്ചിക്കുന്നതിന് തുല്യമാണ്.

എങ്ങനെയെങ്കിലും ഭരണം കിട്ടിയാല്‍ മതി എന്ന നിലപാടാണ് പാര്‍ട്ടി നേതാക്കള്‍ക്ക് എന്നും ഡി വൈ എഫ് ഐ കുറ്റപ്പെടുത്തി. മുഖ്യശത്രുവായി കരുതിവരുന്ന എം വി ആറിനോടുള്ള മൃദുസമീപനത്തിന്റെ കാരണം പാര്‍ട്ടി വിവരിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സംഘടനയ്ക്ക് വേണ്ടപോലെ ഇടപെടാനാവുന്നില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

English summary
DYFI criticized CPM state secretory Pinarayi Vijayan and Party over MVR visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X