കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകും

Google Oneindia Malayalam News

 Siddaramaiah
ബാംഗ്ലൂര്‍: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാനവെല്ലുവിളിയുയര്‍ത്തിയിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ റെയില്‍വേ മന്ത്രിയാക്കാമെന്ന ഒത്തുതീര്‍പ്പിനെ തുടര്‍ന്നാണിതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ്‌ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 80 എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചു ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ചയുണ്ടാകുമെന്നാണ് സൂചന. 223 സീറ്റില്‍ 121 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള ഭൂരിപക്ഷമുണ്ട്.

മൈസൂര്‍ ജില്ലയിലെ വരുണ ഹൊബ്ലിയ്ക്കടുത്തുള്ള സിദ്ദരാമണഹുണ്ഡിയിലാണ് സിദ്ധരാമയ്യ ജനിച്ചത്. 1948 ആഗസ്ത് 12നാണ് ജനനം. അഭിഭാഷക ജോലിക്കിടെ മൈസൂര്‍ താലൂക്ക് ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭാരതീയ ലോക്ദള്‍ ടിക്കറ്റില്‍ മത്സരിച്ചാണ് സജീവരാഷ്ട്രീയത്തിന് ഹരിശ്രീ കുറിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ വിഭാഗമായ കുറുംബ സമുദായത്തിനിടയില്‍ ഗണ്യമായ സ്വാധീനം നേടാനും 1983ല്‍ നിയമസഭയിലെത്താനും സാധിച്ചതോടെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.

ജനതപാര്‍ട്ടിയില്‍ ചേര്‍ന്ന സിദ്ധരാമയ്യ കന്നഡ കാവല്‍ സമിതി എന്ന സംഘടനയുടെ ആദ്യ പ്രസിഡന്റായി. കന്നഡ ഭാഷയുടെ പ്രചാരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചു. 1985ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഓള്‍ഡ് മൈസൂര്‍ മേഖലയെ പ്രതിനിധീകരിച്ച് വീണ്ടും സഭയിലെത്തി. രാമകൃഷ്ണ ഹെഗ്‌ഡെ സര്‍ക്കാറില്‍ ഇത്തവണ മൃഗസംരക്ഷണം-ഗതാഗതം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി.

1992ല്‍ സംഘടനയുടെ സെക്രട്ടറി ജനറലായി ചുമതലയേറ്റെടുത്തത് നിര്‍ണായകമായി. 1994ല്‍ വീണ്ടും നിയമസഭയിലെത്തി. ദേവഗൗഡ സര്‍ക്കാറില്‍ ധനകാര്യമന്ത്രിയായി. 1996ല്‍ ജെ എച്ച് പട്ടേല്‍ മുഖ്യമന്ത്രിയായപ്പോള്‍ ഉപ മുഖ്യമന്ത്രി പദം സിദ്ധരാമയ്യയെ തേടിയെത്തി. 1999ലെ തിരഞ്ഞെടുപ്പില്‍ തോല്‍വിയറിഞ്ഞു. 2004ല്‍ ജെഡിഎസും കോണ്‍ഗ്രസും സര്‍ക്കാറുണ്ടാക്കിയപ്പോഴും ഉപമുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്കായിരുന്നു.

2006ല്‍ ദേവഗൗഡയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിലെത്തി ചാമുണ്ഡേശ്വരി ഉപതിരഞ്ഞെടുപ്പില്‍ 257 വോട്ടിന്റെ ജയം സ്വന്തമാക്കി. ജനതാദളിന്റെയും ബിജെപിയുടെയും സംയുക്തസ്ഥാനാര്‍ത്ഥിയായിരുന്ന ശിവബാസപ്പയെയാണ് തോല്‍പ്പിച്ചത്. 2008ലും 2013ലും വരുണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.

English summary
Most Congress MLAs back Siddaramaiah as next Karnataka CM: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X