കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിക്ഷ ഇളവ്: ദത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Google Oneindia Malayalam News

ദില്ലി: മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷ ഇളവുചെയ്യാനുള്ള ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ശിക്ഷ ഇളവുചെയ്യേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. ഇതോടൊപ്പം സമര്‍പ്പിക്കപ്പെട്ട മറ്റ് ആറുപേരുടെ ഹര്‍ജിയും സുപ്രീം കോടതി തള്ളിക്കളഞ്ഞു.

ബോളിവുഡ് സൂപ്പര്‍താരമായ ദത്ത് കേസില്‍ ഒന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ ഇളവുചെയ്യില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ താരം മൂന്നു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വരും. നേരത്തെ സഞ്ജയ് ദത്ത് നല്‍കിയ അപേക്ഷയിന്മേല്‍ കോടതി കീഴടങ്ങാന്‍ ഒരു മാസത്തെ സമയം കൂടുതല്‍ അനുവദിച്ചിരുന്നു.

sanjay dutt

1993 മാര്‍ച്ച് പന്ത്രണ്ടിനായിരുന്നു ബോംബെയില്‍ തുടര്‍ച്ചയായി പന്ത്രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 713 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. 27 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവത്തില്‍ ഉണ്ടായി. കേസില്‍ 11 പ്രതികള്‍ക്ക് വധശിക്ഷയും 22 പേര്‍ക്ക് ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. കേസിലെ പ്രധാന പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചിരുന്നു.

ബോംബെ സ്‌ഫോടനക്കേസില്‍ 2007 ജൂലൈയിലാണ് സഞ്ജയ് ദത്തിനെ കേസില്‍ പ്രതിചേര്‍ത്തത്. 9 എംഎം പിസ്റ്റളും എകെ 56 റൈഫിളും കൈവശം വെച്ചതിനായിരുന്നു ദത്തിനെ കേസില്‍ ചേര്‍ത്തത്. ടാഡാ കോടതി ആറുവര്‍ഷത്തേക്ക് ദത്തിനെ ശിക്ഷിച്ചിരുന്നു. 2007 ല്‍ ദത്ത് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടിയിരുന്നു.

English summary
Supreme Court rejected actor Sanjay Dutt’s plea seeking a review of five year jail term for involvement in 1993 blast case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X