കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമന്റടി; 400 പെണ്‍കുട്ടികള്‍ സ്‌കൂള്‍ നിര്‍ത്തി

Google Oneindia Malayalam News

rape abuse
മഹേന്ദര്‍ഗഡ്: ചെക്കന്മാരുടെ കമന്റടി സഹിക്കാന്‍ വയ്യാതെ ഒരു ഗ്രാമത്തിലെ 400 ലധികം പെണ്‍കുട്ടികള്‍ സ്‌കൂളില്‍പോക്ക് നിര്‍ത്തി. ഹരിയാനയിലെ മഹേന്ദര്‍ഗഡിലാണ് സംഭവം. കമന്റടി ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ മാതാപിതാക്കളും പഞ്ചായത്ത് കൂടിയാണ് കുട്ടികളെ ഇനി സ്‌കൂളിലയക്കണ്ട എന്ന തീരുമാനമെടുത്തത്.

പോലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമില്ലാതായപ്പോഴാണ് പെണ്‍കുട്ടികളുടെ സുരക്ഷയെക്കരുതി സ്‌കൂളിലയക്കണ്ട എന്ന തീരുമാനം എടുത്തതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ആണ്‍കുട്ടികള്‍ കമന്റടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

സഹികെട്ട് ഒരു പെണ്‍കുട്ടി ഒടുവില്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് പരാതികളുടെ പ്രവാഹമായിരുന്നു. ഗ്രാമത്തിലെ നിരവധി കുട്ടികള്‍ സമാനമായ പരാതിയുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് പഞ്ചായത്ത് കൂടി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് പരാതി കൊണ്ടും ഗുണമില്ലാതെ വന്നപ്പോള്‍ 400 കുട്ടികള്‍ മെയ് ആറ് മുതല്‍ സ്‌കൂളില്‍പ്പോക്ക് നിര്‍ത്തുകയായിരുന്നു.

എന്തായാലും സ്‌കൂളില്‍ പോകാതെ പ്രതിഷേധിച്ചതിന് ഫലമുണ്ടായി. സംഭവം പോലീസ് ഉന്നതരുടെ ശ്രദ്ധയില്‍ പെടുകയും പ്രിന്‍സിപ്പാളിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് സുരക്ഷയ്ക്കായി പോലീസുകാരെയും നിയോഗിച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെ ഉടന്‍ സ്‌കൂളിലേക്ക് തിരിച്ചുപോയിത്തുടങ്ങാനുള്ള ഒരുക്കത്തിലാണ് പെണ്‍കുട്ടികള്‍.

English summary
Due to harassment of teenage girls parents and Panchayat decided to stop sending girls to school in Haryana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X