കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലുവിന്റെ മകളും രാഷ്ട്രീയത്തിലേക്ക്

Google Oneindia Malayalam News

misa bharti
പാറ്റ്‌ന: ഭാര്യയ്ക്കും രണ്ട് ആണ്‍മക്കള്‍ക്കും പുറമേ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകളും രാഷ്ട്രീയത്തിലേക്ക്. രാഷ്ട്രീയ ജനതാദളിന്റെ പരിവര്‍ത്തന്‍ റാലിയിലാണ് ലാലുവിന്റെ മകളായ മിസ ഭാരതി തന്റെ രാഷ്ട്രീയജീവിതത്തിലെ സാന്നിധ്യം അറിയിച്ചത്. നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതില്‍ തെറ്റൊന്നുമില്ല എന്നാണ് മിസ ഭാരതിയുടെ അഭിപ്രായം.

രാഷ്ട്രീയം താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാവില്ല എന്നായിരുന്നു മിസയുടെ പ്രതകരണം. മകളും കൂടി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുന്നതോടെ സമ്പൂര്‍ണ രാഷ്ട്രീയ കുടുംബമായി മാറും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റേത്.

ലാലുവിന്റെ മകളായ മിസ ഭാരതി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ വിവാഹശേഷം രാഷ്ട്രീയത്തില്‍ താല്‍പര്യം കുറഞ്ഞതാണ് ഇത് വൈകാന്‍ കാരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് മൂത്ത മകനായ തേജ് പ്രതാപിനെ ലാലു രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. 2010 ലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇളയ മകനായ തേജസ്വിയും രാഷ്ട്രീയത്തില്‍ സജീവമായി. അഴിമതിക്കേസില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട് ജയിലില്‍ പോകേണ്ടിവന്നപ്പോള്‍ ഭാര്യയായ റാബറി ദേവിയെയായിരുന്നു ലാലു പ്രസാദ് യാദവ് തല്‍സ്ഥാനത്ത് ഇരുത്തിയത്.

English summary
RJD chief Lalu Prasad Yadav's daughter Misa Bharti set everything to enter into active politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X