കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ബുദം തടയാന്‍ ആഞ്ജലീനയുടെ സ്തനങ്ങള്‍ നീക്കി

  • By Lakshmi
Google Oneindia Malayalam News

Angelina Jolie
ന്യൂയോര്‍ക്ക്: സ്തനാര്‍ബുദം ബാധിയ്ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹോളിവുഡ് താരം ആഞ്ജലീന ജോളിയുടെ മാറിടം നീക്കം ചെയ്തു. ശസ്ത്രക്രിയയും മൂന്ന് മാസത്തെ വിശ്രമവും പൂര്‍ത്തിയാക്കിയ താരത്തിന് കൃത്രിമ മാറിടങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പാരമ്പര്യമായി ഈ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയതില്‍ പിന്നെയാണ് താരം ശസ്ത്രക്രിയയ്ക്ക് തയ്യാറായത്.

സ്താനാര്‍ബുദം സംബന്ധിച്ച് സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായിട്ടാണ് തന്റെ ശസത്രക്രിയാ വിവരം പുറത്തുവിടുന്നതെന്ന് ജോളി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജോളിയുടെ ഈ മനോഭാവത്തെ ലോകത്താകമാനമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്യുകയും പ്രശംസിയ്ക്കുകയും ചെയ്തിട്ടുണ്ട്.

ആഞ്ജലീനയ്ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 87ശതമാനമാണെന്നും അണ്ഡാശയ കാന്‍സര്‍ വരാനുള്ളസാധ്യത 50ശതമാനമാണെന്നുമാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നത്. തുടര്‍ന്നാണ് ശസത്രക്രിയ ചെയ്യാന്‍ തീരുമാനിച്ചത്. ചികിത്സയുടെ എല്ലാ ഘട്ടത്തിലും ആഞ്ജലീനയ്ക്ക് കരുത്ത് പകര്‍ന്ന് ഭര്‍ത്താവ് ബ്രാഡ് പിറ്റും കൂടെയുണ്ടായിരുന്നു. ആഞ്ജലീനയുടെ അമ്മ സ്തനാര്‍ബുദത്തെത്തുടര്‍ന്ന് അമ്പത്തിയാറാമത്തെ വയസിലാണ് മരിച്ചിരുന്നു.

സാധാരണ സെലിബ്രിറ്റികളില്‍ നിന്നും ഏറെ വ്യത്യസ്തയാണ് താനെന്ന് പലപ്പോഴും ആഞ്ജലീന തെളിയിച്ചിട്ടുണ്ട്. പ്രസവിയ്ക്കാനും കുഞ്ഞുങ്ങളെ മുലയൂട്ടി വളര്‍ത്താനും മടികാണിക്കാത്ത ആഞ്ജലീന ദരിദ്ര രാജ്യങ്ങളില്‍ നിന്നും മൂന്ന് കുട്ടികളെ ദത്തെടുത്ത് മാതൃകയായിട്ടുമുണ്ട്. സ്വന്തം കുട്ടികളും ദത്തെടുത്ത കുട്ടികളുമടക്കം ആറ് മക്കളാണ് ആഞ്ജലീന- ബ്രാഡ് പിറ്റ് ദമ്പതിമാര്‍ക്കുള്ളത്.

English summary
Angelina Jolie revealed on Tuesday that she underwent a double mastectomy after learning she had inherited a high risk of breast cancer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X