കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17ാമത്തെ നിലയില്‍ നിന്ന് താഴെ വീണ് യുവാവ് മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ളൂര്‍: ഫ്ളാറ്റിന്റെ 17 മത്തെ നിലയില്‍ നിന്നും കാല്‍ വഴുതി വീണ് യുവ സോഫ്ട് വെയര്‍ എഞ്ചിനീയര്‍ മരിച്ചു.ബാംഗഌരിലെ സ്വന്തം ഫ്ളാറ്റിന്റെ വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് യുവാവ് മരിച്ചത്.

ഒരു പ്രമുഖ ഐ ടി കന്പനി ജീവനക്കാരനായ യുവാവ്, കുടുംബത്തോടൊപ്പം തിരുച്ചിറപ്പള്ളിയില്‍ നിന്നും മടങ്ങി വന്നപ്പോഴാണ് സംഭവം. 2013 ഏപ്രില്‍ 14 നാണ് സംഭവം. രണ്ടാമത്തെ ആണ്‍കുട്ടിയുടെ ശിരസ്സ മുണ്ഡനം ചെയ്യുന്ന ചടങ്ങിനായി സ്വദേശമായ തിരുച്ചിറപ്പള്ളിയില്‍ പോയതിനുശേഷം ചൊവ്വാഴ്ച രാവിലെയാണ് സത്യ രാമചന്ദ്രനും (31) ഭാര്യ ദിവ്യ(29) ഉം ബാംഗ്ളൂരിലെ ഫ്ളാറ്റില്‍ തിരിച്ചെത്തുന്നത്.

എന്നാല്‍ മുന്‍വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ബാല്‍ക്കണിയിലൂടെ കയറി ജനല്‍ തുറന്നതിനുശേഷം വാതില്‍ തുറക്കാനാണ് സത്യ ശ്രമിച്ചത്. ബാല്‍ക്കണിയിലz കന്പി അഴി വേലി വഴി മുറിച്ച് കടക്കുമ്പോള്‍ കാല്‍ വഴുതി ഇദ്ദേഹം താഴേക്ക് വീഴുകായായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു.

ഭര്‍ത്താവ് താഴേക്ക് വീഴുന്നത് നിസ്സഹായായി നോക്കി നില്‍ക്കാനെ ദിവ്യക്ക് കഴിഞ്ഞുള്ളൂ. സത്യ താഴേക്ക് വീഴുമ്പോള്‍ ഇവരുടെ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് ദിവ്യയുടെ കൈയ്യിലുണ്ടായിരുന്നു. നാല് വയസ്സുള്ള മറ്റോരു മകന്‍ കൂടി ഇവര്‍ക്കുണ്ട്.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ദിവ്യയും സത്യയും വിവാഹിതരായത്. ദിവ്യ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകായായിരുന്നെങ്കിലും കുറച്ച് നാള്‍ മുന്‍പ് ജോലി ഉപേക്ഷിച്ചു. ജൂണ്‍ മാസത്തില്‍ ജോലിക്കായി ഓസ്ട്രലിയയിലേക്ക് പോകാനിരിക്കെയാണ് സത്യയ്ക്ക് ദുരന്തം സംഭവിച്ചത്.

ഫ്ളാറ്റിന്റെ വാതില്‍ പല സന്ദര്‍ഭത്തിവും ഇത് പോലെ തുറക്കാന്‍ കഴിയാറില്ലെന്നും സെക്യൂരിറ്റിയാണ് വാതില്‍ തുറന്ന് കൊടുക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

English summary
A 31-year-old software engineer who tried to open the jammed door of his 17th-floor flat died when he accidentally slipped down from the railing in Whitefield around 6am on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X