കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പെണ്ണുപിടിയന്മാരെ സംരക്ഷിക്കുന്നു

Google Oneindia Malayalam News

Pinarayi
തിരുവനന്തപുരം: പെണ്ണുപിടിയന്മാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ കരുവാക്കി പുറത്താക്കിയതാണെന്ന ആരോപണവുമായി എസ് പി ശ്രീധരന്‍ രംഗത്തെത്തി. അന്വേഷണം ആവശ്യപ്പെട്ട് പോളിറ്റ് ബ്യൂറോ കമ്മീഷന് പരാതി നല്‍കും. ദേശാഭിമാനിയുടെ തിരുവനന്തപുരം മാനേജര്‍ വരദരാജനെ രക്ഷിക്കാന്‍ വേണ്ടി പിണറായി തന്നെ കരുവാക്കുകയായിരുന്നു - ശ്രീധരന്‍ പറഞ്ഞു.

നേരത്തെ വരദരാജനെതിരെ പരാതി നല്‍കിയതിന് ശ്രീധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. എസ് പി ശ്രീധരനും ദേശാഭിമാനിയിലെ ജീവനക്കാരനായിരുന്നു. ദേശാഭിമാനിയില്‍ തന്നെ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകളുമായി വരദരാജന് അവിഹിത ബന്ധമുണ്ട് എന്നായിരുന്നു ആരോപണം.

വരദരാജനെതിരായ ആരോപണത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീധരന്‍ പറഞ്ഞു. പാര്‍ട്ടി പുറത്താക്കി എന്നത് കൊണ്ട് എന്റെ ആരോപണം ഇല്ലാതായി എന്ന് അര്‍ത്ഥമില്ല. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട്.

വരദരാജനും ഈ സ്ത്രീകളും അയച്ച എസ് എം എസ് സന്ദേശങ്ങള്‍ തന്റെ പക്കല്‍ ഉണ്ട്. ഇവരുടെ ടെലിഫോണ്‍ വിളികളുടെ വിവരങ്ങളും തന്‌റെ പക്കല്‍ ഉണ്ട്. വരദരാജന്റെ അവിഹിത ബന്ധത്തിനെതിരെ നടപടിക്കായി പാര്‍ട്ടി മേല്‍ഘടകങ്ങളെ സമീപിക്കും - ശ്രീധരന്‍ പറഞ്ഞു.

നേരത്തെ പാര്‍ട്ടി നേതാക്കളായ പി ശശി, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ ലൈംഗിക വിവാദങ്ങളില്‍ പെട്ട് നടപടി നേരിടേണ്ടിവന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിരുന്നു.

English summary
Expelled party member SP Sreedharan alleges that CPM State Secretary Pinarayi Vijayan tying to support womanizer varadarajan and sacked him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X