കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ കൂട്ടബലാത്സംഗം

  • By Meera Balan
Google Oneindia Malayalam News

Uttar Pradesh
മൊറാദാബാദ്: ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ 35 വയസ്സുകാരിയായ ഫാം ജീവനക്കാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ഫാമില്‍ ഇവര്‍ ഒറ്റയ്ക്ക് ജോലി ചെയ്യുമ്പോഴാണ് നാലു പേര്‍ ചേര്‍ന്ന് സ്ത്രീയെ ബലാത്സംഗം ചെയതത്.

ആക്രമിക്കപ്പെട്ട സ്ത്രീ ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആക്രമികള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്‌തെന്ന് സ്ത്രീ പറഞ്ഞു. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചതെന്നും യുവതി പറഞ്ഞു.

എന്നാല്‍ ആക്രമികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും , ഒന്നിലധികം പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൊറാദാബാദ് ഡി ഐ ജി അമരേന്ദ്ര കുമാര്‍ സെങ്കാര്‍ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ ഇത്തരം അക്രമങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇതു വരെയും നിലവില്‍ വന്നിട്ടില്ല. ദില്ലി കൂട്ടമാനഭംഗത്തിനുശേഷം സ്ത്രീകളുടെ സുരക്ഷയ്കക്ക് സര്‍ക്കാര്‍ അതീവ പ്രധാന്യം നല്ഡകിയിരുന്നതാണ്. എന്നാല്‍ വീണ്ടും ദില്ലി മാതൃകയില്‍ ബലാത്സംഗങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്.

English summary
A 35-year-old woman has been allegedly gangraped and beaten up by four men in Moradabad district of Uttar Pradesh. The suspects allegedly assaulted the woman while she was working alone in a farm. She has been admitted to a local hospital, where her condition is critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X