Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റ്: പരിപാടി നസീറിനെ ഏല്‍പ്പിച്ച് മണി മുങ്ങി

mani
ചാലക്കുടി: വനം വകുപ്പ് ഉദ്യോഗസ്ഥരെ തല്ലി വിവാദത്തിലായ സിനിമാതാരം കലാഭവന്‍ മണി പ്രഖ്യാപിച്ച പരിപാടിക്ക് പോലും എത്താതെ മുങ്ങിയെന്ന്. വെള്ളിയാഴ്ച ചാലക്കുടിയല്‍ നടത്താനിരുന്ന പരിപാടി കോട്ടയം നസീറിനെ ഏല്‍പ്പിച്ചാണ് മണി അപ്രത്യക്ഷനായത്.

അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കലാഭവന്‍ മണി വെളളിയാഴ്ച കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വനപാലകര്‍ തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നും സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു മണിയുടെ വാദം. ഇത് തടയാന്‍ ശ്രമിച്ച തന്നെ വനപാലകര്‍ മര്‍ദ്ദിക്കുകയായിരുന്നു എന്നും മണി ഹര്‍ജിയില്‍ ആരോപിച്ചു.

എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി മണി അപ്രത്യക്ഷനാകുകയായിരുന്നു. നേരത്തെ പോലീസുകാരെ തല്ലിയ കേസില്‍ താരത്തെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധം രൂക്ഷമാകുകയാണ്.

എന്നാല്‍ ഇത്തവണ മണിയെ വെറുതെ വിടാന്‍ പറ്റില്ല എന്നാണ് പോലീസുകാരുടെ നിലപാട്. ഇതേത്തുടര്‍ന്നാണ് മണി പരിപാടി നടത്താനിരുന്ന ചാലക്കുടിയിലെത്തി മണിയെ അറസ്റ്റ് ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടത്. എന്നാല്‍ പോലീസുകാരുടെ നീക്കത്തിന് ഒരു മുഴം മുമ്പേ എറിഞ്ഞ് മണി മുങ്ങി. മൈസൂരിലാണ് മണി പൊങ്ങിയിരിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

വാഹന പരിശോധനയ്ക്കിടെ അതിരപ്പിള്ളിയില്‍ വെച്ച് കലാഭവന്‍ മണി തങ്ങളെ മര്‍ദ്ദിച്ചു എന്ന് മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം പരാതി നല്‍കിയത്. വനം വകുപ്പിലെ സി എന്‍ രവീന്ദ്രനും വി സി രമേശനും ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. സംഭവം പോലീസ് കേസായതോടെ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയില്‍ മണിയും ചികിത്സ തേടിയെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+