കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ വംശജയെ കൊന്നു; 45 വര്‍ഷം തടവ്

Google Oneindia Malayalam News

മെല്‍ബണ്‍: ഇന്ത്യന്‍ വംശജയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ഓസ്‌ട്രേലിയക്കാരന് കോടതി 45 വര്‍ഷത്തെ ശിക്ഷ വിധിച്ചു. കേസില്‍ ആദ്യത്തെ മുപ്പതുവര്‍ഷത്തേക്ക് പരോള്‍ അനുവദിക്കില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. 21 വയസ്സുള്ള സ്റ്റാനി റെഡിനാള്‍ഡാനണ് കോടതി അപൂര്‍വ്വമായ ശിക്ഷ വിധിച്ചത്. 2041 ല്‍ മാത്രമേ ഇയാള്‍ക്ക ഇനി പരോള്‍ കിട്ടൂ.

2011 മാര്‍ച്ച് 11 നാണ് 24 കാരിയായ ഇന്ത്യന്‍ വംശജയുടെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തിയത്. തോഷ തക്കാര്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്. തക്കാറോടൊപ്പം പഠിക്കുന്ന സ്റ്റാനി റെഡിനാള്‍ഡായിരുന്നു കൊലയ്ക്കു പിന്നില്‍. എഡ്വിന്‍ സ്ട്രീറ്റില്‍ താക്കറുടെ അടുത്ത ഫഌറ്റില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍.

കൂട്ടുകാരി പുറത്തുപോയ തക്കം നോക്കി ഇയാള്‍ താക്കറുടെ വീട്ടിലെത്തി. തുടര്‍ന്ന് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കറുത്ത കൊ ആക്‌സില്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് ഇയാള്‍ താക്കറെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ സ്റ്റാനിക്ക് 19 വയസ്സ് മാത്രമായിരുന്നു പ്രായം.

കൊലപാതകത്തിന് ശേഷം ഇയാള്‍ കറുത്ത വസ്ത്രത്തില്‍ പൊതിഞ്ഞ് സ്യൂട്ട്‌കെയ്‌സിലാക്കി മൃതദേഹം മിഡോബാങ്ക് പാര്‍ക്കിടുത്ത് ഒരു കനാലില്‍ ഉപേക്ഷിച്ചു. താക്കറിനൊപ്പം അക്കൗണ്ടന്‍സി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഇയാളെന്ന് സിഡ്‌നി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റര്‍നെറ്റില്‍ കണ്ട സിനിമകളും ഓണ്‍ലൈന്‍ വീഡിയോകളുമാണ് സ്റ്റാനിയെ ഇത്തരമൊരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. പ്രതി കരുതിക്കൂട്ടി കൊല നടത്തുകയായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു. ക്രൂരമായ പ്രവൃത്തിയാണ് ഇയാള്‍ ചെയ്തതെന്നും ന്യൂ സൗത്ത് വെയില്‍സ് സുപ്രീം കോടതി ജഡ്ജി ദേരക് പ്രൈസ് പറഞ്ഞു.

English summary
24 year old Australian student got 45 years jail sentence for rape and murder of Indian student.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X