കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍ചലച്ചിത്രോത്സവത്തിനിടെ അക്രമം

  • By Meera Balan
Google Oneindia Malayalam News

Cannes Film Festival
പാരിസ്: കാന്‍ ചലച്ചിത്രോത്സവം നടക്കുന്നത് വന്‍ സുരക്ഷാ പാളിച്ചകള്‍ക്കിടയിലൂടെ . ചലച്ചിത്രോത്സവം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒറ്റപ്പെട്ടതും അല്ലാത്തതുമായ മോഷണങ്ങളും അക്രമങ്ങളും പതിവായിരിക്കുന്നു.

ഫ്രാന്‍സിലെ ഒരു സ്വകാര്യ ചാനല്‍ നടന്‍മാരായ ക്രിസ്റ്റോഫ് വാള്‍ട്ടസും, ഡാനിയേല്‍ ഔട്ടേലുമായി നടത്തിയ ഇന്റര്‍വ്യവിവിനിടയില്‍ ഒരാള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിയുണ്ടായില്ലാത്ത തിര കൊണ്ട് വെടിയുതിര്‍ത്ത ഇയാളുടെ കൈവശം ഒരു വ്യാജ ഗ്രനേഡും ഉണ്ടായിരുന്നു.2103 മെയ് 17 നാണ് സംഭവം

വെടിയേല്‍ക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ നടന്‍മാര്‍ സമീപത്തേക്ക് ഒളിക്കുകയായിരുന്നു. ചാനല്‍ തത്സമയം നടത്തിയ പരിപാടിക്കിടെയാണ് ഇത്തരത്തില്‍ ഒരു സുരക്ഷാ വീഴ്ച സംഭവിച്ചത്. സംഭവം നടന്ന് അല്‍പ്പ നേരത്തിനകം തന്നെ ചനലിന്റെ അവതാരകനായ മൈക്കള്‍ ഡെനിസട്ട് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുകയും നടന്നത് വ്യാജ ആക്രമണമാണെന്നും ആര്‍ക്കും സംഭവത്തില്‍ പരുക്കേറ്റിട്ടില്ലെന്നും അറിയിച്ചു.

കാന്‍ ചലച്ചിത്രോത്സവം നടക്കുന്നതിനടുത്തായി പങ്കെടുക്കാനെത്തുന്നവര്‍ക്കും സെലിബ്രിറ്റികള്‍ക്കുമായി താമസ സൗകര്യം ഒരുക്കിയിട്ടുള്ള ഹോട്ടല്‍ മുറിയില്‍ നിന്ന് 54 കോടി രൂപയിലധികം വില വരുന്ന ആഭരണങ്ങള്‍ വ്യാഴാഴ്ച രാത്രിയോട് കൂടി മോഷണം പോയി. ഇത് വരേയും മോഷണവുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ക്യാന്‍ ചലച്ചിതോസ്സവത്തിനിടെ ഇത്തരത്തില്‍ ആഘരണങ്ങളും മറ്റ് മോഷണം പോയതും അക്രമങ്ങള്‍ നടന്നതും ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി.

English summary
A man was arrested Friday at the Cannes Film Festival after firing a gun loaded with blanks during a live television interview, sending an Oscar-winning actor running for cover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X