കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ചാണ്ടിയുടെ ശൈലി അനുകരിക്കേണ്ടതാണ്:രാഹുല്‍

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുട ശൈലി അനുകരണീയമാണെന്ന് രാഹുല്‍ ഗാന്ധി. സാധാരണക്കാരുടെ പരാതികള്‍ കേള്‍ക്കുകയും നിരന്തരം അവരുമായി ഇടപെടുകയും ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശൈലി അനുകരണീയമാണെന്ന് കോണ്‍ഗ്രസ്സ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങള്‍ക്കു വേണ്ടിയുള്ളതായിരിക്കണം എന്നത് സംബന്ധിച്ച് സംസാരിക്കവെയാണ് രാഹുല്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചത്. പട്ടികജാതി പട്ടിക വിഭാഗക്കാരെയും മത്സ്യത്തൊഴിലാളികളെയും പ്രത്യേകം പരിഗണിച്ചു കൊണ്ട് സാധാരണക്കാരുടെ അഭിമാനം സംരക്ഷിക്കുന്ന തരത്തിലായിരിക്കണം രാഷ്ട്രീയപ്രവര്‍ത്തനങ്ങളെന്ന് രാഹുന്‍ ഗാന്ധി പറഞ്ഞു. ഒരു ഇന്ത്യക്കാരനും പട്ടിണി കിടക്കാന്‍ പാടില്ല എന്നുറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കാന്‍ കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ ഇനിയും ശ്രമിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

Rahul Gandhi

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം ഒന്നാമതെത്താന്‍ ലോക നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും കേരളത്തില! അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. സംസ്ഥാന വികസനത്തിനാവശ്യമായ എല്ലാ സഹായവും കേന്ദ്രത്തില്‍ നിന്നുണ്ടാവുമെന്ന് രാഹുല്‍ വാഗ്ദാനം നല്‍കി.

ലോകത്ത് പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രത്യാശാസ്ത്രം എന്തുകൊണ്ട് കേരളത്തില്‍ മാത്രം പ്രതിപക്ഷം കൊണ്ടു നടക്കുന്നു എന്നത് അവര്‍തന്നെ ആത്മ പരിശോന നടത്തേണ്ടതുണ്ടെന്ന് രാഹുല്‍ വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ പ്രധാനമന്ത്രി ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവിടെയുള്ള കമ്മ്യൂണിസമല്ല ഇവിടെ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Congress vice president Rahul Gandhi congratulated Chief Minister Oommen Chandy for the decision to grant autonomy to selected aided colleges,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X