കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയര്‍ കളിക്കാരും സമ്മാനങ്ങള്‍ വാങ്ങാറുണ്ട്

Google Oneindia Malayalam News

sreesanth
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങളില്‍ പലരും ഒത്തുകളിസംഘങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ വാങ്ങാറുണ്ടെന്ന് എസ് ശ്രീശാന്ത്. ഹമ്മര്‍ പോലുള്ള ആഡംബര കാറുകളാണ് താരങ്ങള്‍ പാരിതോഷികമായി സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇത് ഒത്തുകളിക്കാന്‍ വേണ്ടിയാണോ എന്ന് തനിക്കറിയില്ലെന്നും സ്‌പോട്ട് ഫിക്‌സിംഗിന് പിടിയിലായ മലയാളി ഫാസ്റ്റ് ബൗളര്‍ പറഞ്ഞു.

കളിക്കാരില്‍ പലരും വാതുവെപ്പ് സംഘങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഈ കളിക്കാര്‍ എന്ന് വെളിപ്പെടുത്താന്‍ ശ്രീശാന്ത് തയ്യാറായിട്ടില്ല എന്നാണ് വിവരം. കളിക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ സാധാരണയാണെന്നും താരം പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല എന്നാണ് സൂചനകള്‍. എന്തായാലും താന്‍ കുടുങ്ങി, കൂടെ ചിലരെ കൂടെ പെടുത്താനുള്ള ശ്രമത്തിലാണോ ശ്രീശാന്ത് എന്നും പോലീസ് സംശയിക്കുന്നുണ്ട്.

അതേസമയം ഒത്തുകളിയുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് തുടരുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നറായിരുന്ന ചാന്ദിലയുടെ ബന്ധുവീട്ടില്‍ നിന്നും ദില്ലി പോലീസ് 20 ലക്ഷം രൂപ പിടിച്ചെടുത്തു. ഒത്തുകളി സംഘവും കളിക്കാരും തമ്മിലുള്ള ഇടപാടുകളിലെ പ്രധാന കണ്ണിയാണ് രാജസ്ഥാന്റെ ഈ ഓഫ് സ്പിന്‍ ബൗളര്‍.

ശ്രീശാന്ത് വാതുവെപ്പുകാരില്‍ നിന്നും 10 ലക്ഷം രൂപ മുന്‍കൂറായി കൈപ്പറ്റി എന്നാണ് ബന്ധു കൂടിയായ ഇടനിലക്കാരന്‍ ജിജു ജനാര്‍ദ്ദനന്‍ പോലീസിന് മൊഴി നല്‍കിയത്. ഐ പി എല്‍ താരങ്ങളും രഞ്ജി കളിക്കാരും ഉള്‍പ്പെടെ ഏതാണ്ട് 17 പേരെ പോലീസ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Fast bowler Sreesanth accused that many cricketers including senior players used to get gifts from match fixers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X