കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ചു

  • By Meera Balan
Google Oneindia Malayalam News

മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ ഫ്ളക്‌സ്‌ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ വൈദ്യതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.അധ്യാപകന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ശിവ ഗംഗൈ ജില്ലയ്ക്കടുത്ത് കലൈയാര്‍ കോവിലിലെ സ്‌പോക്കണ്‍ ഇംഗ്ളീഷ് സ്ഥാപനത്തിലാണ് സംഭവം നടക്കുന്നത്. നാട്ടരശ്ശന്‍ കോട്ടൈയിലെ രാജേന്ദ്രന്റെ മകനായ മുത്തുകൃഷ്ണന്‍ (18) ആണ് മരിച്ചത്.2013 മെയ് 18 നാണ് സംഭവം.

പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയ മുത്തുകൃഷ്ണന്‍ സമീപത്തെ സ്‌പോക്കണ്‍ ഇംഗ്ളീഷ് സെന്ററില്‍ പഠനത്തിനായി എത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. രാവിലെ ക്ളാസ് കഴിഞ്ഞ ശേഷം മുത്തുകൃഷണനോടും മറ്റ് ചില വിദ്യാര്‍ത്ഥികളോടും ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കാന്‍ സഹായിക്കണമെന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ മുസ്സോളിനി എബ്രഹാം ലിങ്കണ്‍ കുട്ടികളോട് പറഞ്ഞു.

സ്ഥാപനത്തിന്റെ രണ്ടാമത്തെ നിലയില്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനായി അധ്യാപകന്‍ മുകളിലേക്ക് കയറി. ഒന്നാമത്തെ നിലയില്‍ നിന്ന് മുത്തുകൃഷ്ണനും കൂട്ടുകാരും ചേര്‍ന്ന് ഫ്ളക്‌സ് ബോര്‍ഡ് ഉയര്‍ത്തി. ഇതിനിടയില്‍ ഭാരം മൂലം ബോര്‍ഡ് മറിയുകയും സമീപത്തെ വൈദ്യുത ലൈനില്‍ തട്ടുകയും ചെയ്തു. ഇത്തരത്തില്‍ ഉണ്ടായ ഷോക്കേറ്റ് മുത്തുകൃഷ്ണന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

മുസ്സോളിനി എബ്രഹം ലിങ്കനും സംഭവത്തില്‍ പരുക്കേറ്റു.ഇയാളെ കൂടാതെ ജെറാള്‍ഡ്(13), ജെബാസ്റ്റിന്‍(15), സുരേഷ് (17) എന്നിവര്‍ക്കും പരുക്കേറ്റു. പരുക്കേറ്റ മറ്റൊരാളുടെ നില വളരെ ഗുരുതരമാണ്. സംഭവത്തിന്‍ കാരണക്കാരനായ മുസ്സോളിനിയെ ആശുപത്രി വിട്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

English summary
In a tragic incident, an 18-year-old Class 12 student was electrocuted at a spoken English training institute in Kalaiyarkovil in Sivagangai district on Saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X