കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്ട്രേലിയയില്‍ ഹിന്ദി പഠിയ്ക്കാമോ?

  • By Meera Balan
Google Oneindia Malayalam News

മെല്‍ബണ്‍: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന ഓസ്ട്രേലിയയില്‍ ഹിന്ദി പാഠ്യ വിഷയമായി ഉള്‍പ്പെടുത്താന്‍സാധ്യത. ഏഷ്യന്‍ രാജ്യങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്തോ-ഓസ്‌ട്രേലിയന്‍ സ്ഥാപനങ്ങളില്‍ ഹിന്ദി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണമെന്നാണ് പല നിരീക്ഷകരുടേയും അഭിപ്രായം.

ഹിന്ദിയെ ഏഷ്യാ വൈറ്റ് പേപ്പറിലെ നാല് വിഷയങ്ങളില്‍ ഒന്നായി അധ്യയന വര്‍ഷത്തിന്റെ അവസാനം ഉള്‍പ്പെടുത്തണമെന്ന് പ്രമുഖ ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനായ ഹമിഷ് മക് ഡൊനാള്‍ഡ് റിപ്പോര്‍ട്ട് നല്‍കി. ചൈനീസ്, ജാപ്പനീസ്, ഇന്തൊനേഷ്യ എന്നാ ഭാഷകളോടൊപ്പമാകും ഹിന്ദിയും പഠിപ്പിയ്ക്കുക.

ഏഷ്യന്‍ രാജ്യങ്ങളുടെ ക്ഷേമത്തിനും അവരുടെ വിദ്യാഭ്യാസം കൂടുതല്‍ ഗുണമേന്മ ഉള്ളതാക്കുന്നതിനുമായാണ് ഹിന്ദി പാഠ്യവിഷയമാക്കുന്നതെന്ന് ഹമിഷ് പറഞ്ഞു.

മാത്രമല്ല ഉത്തരേന്ത്യയില്‍ പഠിയ്ക്കുന്ന ഓസേ്ട്രലിയന്‍ വിദ്യര്‍ത്ഥികള്‍ക്ക് (ബിരുദ ധാരികള്‍ അല്ലാത്തവര്‍) നിര്‍ബന്ധമായും ഹിന്ദി പഠിപ്പിയ്ക്കാന്‍ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകണമെന്നും ഹമിഷിന്റെ ലേഖനത്തില്‍ പറയുന്നു.

ഓസ്ട്രേലിയയില്‍ വിവിധയിയിടങ്ങളിലായി താമസിക്കുന്ന ഇന്ത്യക്കാര്‍ സ്കൂള്‍തലം മുതല്‍ തന്നെ ഹിന്ദി പഠിപ്പിയ്ക്കണമെന്നും ഇതിനായി മികച്ച് അധ്യാപകരെ ചുമതലപ്പെടുത്തണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു

English summary
A vast untapped pool of skilled Indian migrants should be used to teach Hindi in Australian schools and universities, according to a report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X