കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികള്‍ സൈനികനെ കഴുത്തറുത്ത് കൊന്നു

  • By Aswathi
Google Oneindia Malayalam News

Blood
ലണ്ടന്‍: തെക്കു കിഴക്കന്‍ ലണ്ടനിലെ വൂള്‍വീച്ചില്‍ ബ്രിട്ടീഷ് സൈനികനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. ആക്രമണം നടത്തിയ രണ്ടു പേരെ ബ്രിട്ടീഷ് പൊലീസ് വെടിവച്ച് കീഴ്‌പ്പെടുത്തി. വൂള്‍വീച്ചിലെ തിരക്കേറിയ തെരുവില്‍ ജനക്കുട്ടത്തെ സാക്ഷി നിര്‍ത്തിയാണ് രണ്ടു യുവാക്കള്‍ വെട്ടുകത്തി ഉപയോഗിച്ച് സൈനികനെ കൊന്നത്. സംഭവം തീവ്രവാദി ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

വെട്ടുകത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. കൃത്യം നടത്തിയ ശേഷം ആക്രമികളിലൊരാള്‍ സംഭവം ക്യാമറ ഫോണിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച ഒരാളുടെ ഫോണിലേക്ക് നോക്കി ഇത് ബ്രിട്ടീഷ് സൈന്യം തങ്ങളോട് ചെയ്യുന്ന ക്രൂരതകള്‍ക്കുള്ള മറുപടിയാണെന്ന് ഉറക്കെ പറഞ്ഞു.
തങ്ങളെ വെറുതെ വിടുന്നതുവരെ ഇത്തരത്തിലുള്ള ആക്രമണം തുടരുമെന്നും കൊലയാളികള്‍ പറഞ്ഞുവത്രെ.

സംഭവം നടന്ന് ഏതാനും മിനിട്ടുകള്‍ക്കു ശേഷം സ്ഥലത്തെത്തിയ പോലീസ് വെടിവച്ച് ആക്രമികളെ കീഴ്‌പ്പെടുത്തി. ഇസ്ലാമിക തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്തിയ ശേഷം കൊലയാളികള്‍ അള്ള ഹക്ബര്‍ എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ സുരക്ഷ ശക്തമാക്കി. ലണ്ടനിലെ അതിര്‍ത്തി റോഡുകളെല്ലാം അടച്ചിട്ടു. 2005 ലെ ലണ്ടന്‍ മെട്രോ സ്‌ഫോടനത്തിനു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ആദ്യ ആക്രമണമാണിത്.

English summary
Military man hacked to death in London; attack heightens terror fears.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X