Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങള്‍ക്കൊടുവില്‍ കലാഭവന്‍ മണി കീഴടങ്ങി

ചാലക്കുടി: വനപാലകരെ മര്‍ദ്ദിച്ച കേസില്‍ സിനിമാതാരം കലാഭവന്‍ മണി പോലീസിന് കീഴടങ്ങി. ചാലക്കുടി പോലീസ് സേ്റ്റഷനിലാണ് മണി കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ കഴിഞ്ഞ ദിവസം മണിയോട് രണ്ട് ദിവസത്തിനകം പോലീസിന് കീഴടങ്ങണമെന്ന് കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പോലീസില്‍ കീഴടങ്ങാനെത്തിയ മണി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

അതിരിപ്പിള്ളിയില്‍ വച്ച് വാഹന പരിശോധനയ്ക്കിടെ കലാഭവന്‍ മണി തങ്ങളെ മര്‍ദ്ദിച്ചു എന്ന് മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പരാതി നല്‍കിയത്. എന്നാല്‍ തന്നെ ജാതിപ്പേര് വിളിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അപമാനിച്ചു എന്നായിരുന്നു മണിയുടെ പ്രതികരണം. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ ഭാര്യയെ അപമാനിക്കാനുള്ള വനപാലകരുടെ ശ്രമം തടഞ്ഞപ്പോഴാണ് വഴക്കുണ്ടായതെന്ന് കലാഭവന്‍ മണി കോടതിയില്‍ പറഞ്ഞിരുന്നു.

mani

സംഭവം പോലീസ് കേസായതോടെ കലാഭവന്‍ മണിയെ പിടികൂടാനായി പോലീസ് വലവിരിച്ചു. ചാലക്കുടിയില്‍ കലാഭവന്‍ മണി പരിപാടി നടത്താനിരുന്ന സ്ഥലത്തും പോലീസ് അറസ്റ്റിനായി എത്തി. പരിപാടി കോട്ടയം നസീറിനെ ഏല്‍പ്പിച്ച് മുങ്ങിയ മണി ഷൂട്ടിംഗിനായി ബാംഗ്ലൂരിലേക്ക് പോയ കുറേദിവസം മണി തിരിച്ചുവന്നില്ല.

ഇതിനിടെ കലാഭവന്‍ മണിക്കെതിരെ പരാതി നല്‍കിയ വനപാലകരെ വിമര്‍ശിച്ച് എഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത് വന്നത് വിവാദമായിരുന്നു. മണി കറുത്തവനായതുകൊണ്ടാണ് വനപാലകര്‍ കേസ് കൊടുത്തതെന്നും സൂപ്പര്‍ താരങ്ങളാണ് തല്ലിയതെങ്കില്‍ മിണ്ടാതിരുന്നേനെ എന്നുമായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+