കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി: ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍കിങ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെയ്യപ്പനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. രാത്രി ഏറെ വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് മെയ്യപ്പന്‍. ഒത്തുകളിയുമായി ചെന്നൈ കിങ്‌സ്് ഉടമയ്ക്ക് ബന്ധമുണ്ടെന്ന് പിടിയിലായ ബോളിവുഡ് താരം വിന്ധു ധാരാസിങാണ് മൊഴി നല്‍കിയത്. അതിനിടെ മെയ്യപ്പന്‍ സൂപ്പര്‍ കിങ്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറല്ലെന്ന് ടീമിന്റെ ഭൂരിഭാഗം ഓഹരികളും നിയന്ത്രിക്കുന്ന ഇന്ത്യന്‍ സിമന്റ്‌സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Meiyappan

ബിസിസിഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇന്ത്യന്‍ സിമന്റ്‌സ്. മരുമകനും കൂടി ഒത്തുകളിക്കേസില്‍ കുടുങ്ങിയതോടെ ശ്രീനിവാസന് രാജിവെയ്ക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചിരിക്കുകയാണ്. മെയ്യപ്പന്റെ അറസ്റ്റിനെ കുറിച്ച് ബിസിസിഐ, ഐപിഎല്‍ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

English summary
Gurunath Meiyappan, who had appeared in the Mumbai crime branch for questioning, has been arrested by the Mumbai Police for his involvement in the spot-fixing scandal that rocked the Indian Premiere League.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X