കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവ.ആശുപത്രിയില്‍ സ്വകാര്യ ഓപ്പറേഷന്‍തീയേറ്റര്‍ !

  • By Meera Balan
Google Oneindia Malayalam News

ബാംഗ്‌ലൂര്‍: കര്‍ണാടകയില്‍ സംസ്ഥാന വ്യപകമായി ലോകായുക്ത പോലീസ് നടത്തിയ റെയ്ഡില്‍ അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥര്‍ പിടിയിലായി . പിടിയിലായവരില്‍ ഒരു ഗവണ്‍മെന്റ് ഡോക്ടറും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ സ്വന്തമായി ഒരു ഓപ്പറേഷന്‍ തീയേറ്റര്‍ നടത്തിവരികയായിരുന്നു ഇയാള്‍. ചിക്കമംഗലൂര്‍ ജില്ലയിലെ കോപ്പ താലൂക്കിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എന്‍ രാമചന്ദ്രന്‍ ആണ് ലോകായുക്തയുടെ റെയ്ഡില്‍ പിടിയിലായത്.

ഇയാളുടെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത 4.72 കോടി രൂപ പിടിച്ചെടുത്തു. മാത്രമല്ല കണക്കില്‍ പെടാത്ത ഏക്കര്‍ കണക്കിന് ഭൂമിയും ഇയാളുടെയും കുടുംബത്തിന്റെയും പേരില്‍ ഉണ്ട്. ആശുപത്രിയില്‍ തന്നെ ഇയാള്‍ സ്വകാര്യ അള്‍ട്രാസൗണ്ട് മെഷീന്‍ ഉപയോഗിച്ചിരിന്നു. 14 കോടി രൂപയിലധികം വരുന്ന അനധികൃത ഭൂമി ഇയാളുടെ ഭാര്യുടെ പേരില്‍ ഉണ്ട്. പ്രൈവറ്റ് ഹോസ്പിറ്റല്‍ , വീടുകള്‍, പുരയിടങ്ങള്‍ എന്നിങ്ങനെ സംസ്ഥാനത്തിനകത്തും പുറത്തുമായി കോടിക്കണക്കിന് അനധികൃത സ്വത്ത് ഇയാളുടെ പേരിലുണ്ട്.

രാമചന്ദ്രനെ കൂടാതെ BBMP എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ഗോവിന്ദ്, സിഐഡി പോലീസ് ഇന്‍സ്‌പെക്ടര്‍ എന്‍കെ രംഗസ്വാമി, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ബി നസീര്‍ അഹമ്മദ്, മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷന്‍ അസിസ്റ്റന്റ് എസ് കെ വെങ്കിടേഷ്, നെര്‍ലിഗി പഞ്ചായത്ത് സെക്രട്ടറി എന്‍ സി അജയ്യ, ഡോ.കെ വി ശ്രീധര്‍( താലൂക്ക് മെഡിക്കല്‍ ഓഫീസര്‍ )മുനിവെങ്കിട്ടപ്പ(മുല്‍ബഗല്‍ താലൂക്ക് പഞ്ചായത്ത് ഓഡിറ്റര്‍) എന്നിവരുടെ വസതിയും ഓഫീസും ലോകായുക്ത റെയ്ഡ് ചെയ്തു.

BBMP എഞ്ചിനീയര്‍ ഗോവിന്ദൈഹയുടെ പക്കല്‍നിന്നും അനധികൃത പണവും വസ്തു വകകളും കണ്ടെത്തി.

English summary
In a statewide raid on 10 corrupt officials , Lokayukta police on Friday discovered this shocker — a government doctor was running his own operation theatre in a government hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X