കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളെ കടന്നുപിടിച്ചയാളെ മന്ത്രി പിടികൂടി

  • By Aswathi
Google Oneindia Malayalam News

Thiruvanchoor Radhakrishnan
ചങ്ങനാശ്ശേരി: എംസി റോഡില്‍ പെണ്‍കിട്ടികളെ കടന്നുപിടിച്ചയാളെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച്ച തുരുത്തി റോഡില്‍ കൂടെ നടന്നു പോവുകായിരുന്ന പെണ്‍കുട്ടികളെ ശല്ല്യം ചെയ്ത ആളെയാണ് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ചെങ്ങന്നൂര്‍ മുളക്കുഴ കണ്ണാശ്ശേരിപ്പറമ്പില്‍ ശശിയാണ് പിടിക്കപ്പെട്ടത്.

എംസി റോഡിലൂടെ കാറില്‍ പോവുകയായിരുന്ന മന്ത്രി പെണ്‍കുട്ടിളെ ശല്ല്യം ചെയ്യുന്നയാളെ കണ്ടു. 12ഉം 13ഉം വയസ്സുകളിലുള്ള രണ്ടു പെണ്‍കുട്ടികള്‍ റോഡില്‍ നിന്ന് സഹായത്തിനായി കരയുമ്പോള്‍ കാര്‍ നിര്‍ത്തുകയായിരുന്നെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കാറില്‍ നിന്ന് മന്ത്രിയും ഗണ്‍മാനും ഇറങ്ങിയതോടെ 54കാരനായ ശശി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. മന്ത്രി വിവരം പൊലീസില്‍ അറിയിക്കുന്ന സമയത്തിനുള്ളില്‍ പിഎ യും ഗണ്‍മാനും ഡ്രൈവറും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടിച്ചു.

തുടര്‍ന്ന് പോലീസിന് ഇയാളെ കൈമാറി പെണ്‍കുട്ടികളില്‍ നിന്ന് മൊഴിയെടുത്തിട്ട് കേസ് റജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. പിന്നീട് കോട്ടയം വനിതാ സെല്ലില്‍ നിന്ന് എസ്‌ഐ എത്തി പെണ്‍കുട്ടികളിന്‍ നിന്ന് മൊഴിയെടുത്തു. പെണ്‍കുട്ടികളെ ശല്ല്യം ചെയ്തയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇയാള്‍ ലഹരി മരുന്നുകള്‍ക്ക് അടിമയാണെന്ന പൊലീസ് പറഞ്ഞു. ഞായറാഴ്ച്ച ശശിയെ കോടതിയില്‍ ഹാജരാക്കും.

English summary
Home Minister Thiruvanchoor Radhakrishnan caught hold of a man who tried to abuse two girls and handed him over to the police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X